കൊല്ലത്ത് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍,,,

കൊല്ലം: കടയ്ക്കലില്‍ മാനസിക വെല്ലുവിളി നേരിടുന്ന ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റില്‍. മടവൂർ വിളയ്ക്കാട് സ്വദേശി 31 വയസ്സുളള സജീറാണ് പിടിയിലായത്. ബുധനാഴ്ചയാണ് സജീർ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

കടയ്ക്കലില്‍ നിന്ന് ബൈക്കില്‍ സജീർ പീഡനത്തിനിരയായ പെണ്‍കുട്ടിയേയും മറ്റൊരു പെണ്‍കുട്ടിയേയും കയറ്റി കൊണ്ട് പോവുകായിരുന്നു. ഒരാളെ നിലമേലില്‍ ഇറക്കി. പീഡനത്തിന് ഇരയായ കുട്ടിയെ വർകലയിലെത്തിച്ച്‌ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. 

കുട്ടി ഏറെ വൈകിയും വീട്ടിലെത്താത്തതിനാല്‍ വീട്ടുകാർ ചടയമംഗലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് കുട്ടി വീട്ടിലെത്തിയെങ്കിലും ബഡ്സ്കൂള്‍ അനികൃതരും പൊലീസും ചോദിക്കുമ്പോഴാണ് പീഡന വിവരം പറയുന്നത്.

സജീർ കണ്ടക്ടറായി ജോലി ചെയ്യുന്ന ബസ്സിലാണ് വിദ്യാർത്ഥിനി പതിവായി സ്കൂളിലേക്ക് പോകുന്നത്. പ്രണയം നടിച്ച്‌ അടുപ്പത്തിലായി. വർക്കല ബീച്ച്‌ കാട്ടികൊടുക്കാം എന്ന് പറഞ്ഞ് കൊണ്ടുപോയായിരുന്നു പീഡനം. പിടിയിലായ സജീർ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്.

ഇയാളെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുത്തു. പെണ്‍കുട്ടിയെ കൊണ്ടു പോകാനുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !