തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സിപിഎം. ശക്തി കേന്ദ്രങ്ങളില്‍ പോലും ഒറ്റക്ക് ജയിച്ച് കയറാനാകാത്ത സ്ഥിതിയുണ്ടെന്നും ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കി പരമാവധി സീറ്റ് നേടാൻ ശ്രമിക്കണമെന്നും കേന്ദ്രകമ്മിറ്റിയില്‍ ആവശ്യമുയർന്നു.
കർഷക പ്രക്ഷോഭങ്ങള്‍ സംഘടനാ സ്വാധീനം കൂട്ടിയെന്ന് കമ്മിറ്റി വിലയിരുത്തി. അതേസമയം, തെരഞ്ഞെടുപ്പില്‍ പ്രാദേശിക സഖ്യങ്ങള്‍ ഉണ്ടാക്കാനും പ്രാദേശിക സാധ്യതകള്‍ അനുകൂലമെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിലും എതിർപ്പില്ലെന്നും കമ്മിറ്റിയില്‍ തീരുമാനിച്ചു.
അതേസമയം, സംസ്ഥാനത്ത് നടക്കുന്ന സർക്കാർ- ഗവർണർ പോര് കേന്ദ്ര കമ്മിറ്റി യോഗം വരും ദിവസങ്ങളില്‍ ചർച്ച ചെയ്തേക്കും. ഗവർണറെ തിരിച്ചു വിളിക്കണം എന്നാവശ്യപ്പെടണോ എന്ന കാര്യത്തിലും സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ചർച്ചയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തീരുമാനമെടുക്കുക.
മറ്റന്നാൾ കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ച ശേഷം ജനറല്‍ സെക്രട്ടറി മാധ്യമങ്ങളെ കാണും. ഇക്കാര്യത്തിലുള്ള തീരുമാനം അറിയിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.