തിരുവനന്തപുരം: കരിമഠം കോളനി സ്വദേശി നസീര്‍ എന്ന വാള് നസീറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ കോടതി ജീവപര്യന്തം കഠിനതടവിനും 50,000 രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു.
കരിമഠം കോളനി സ്വദേശികളായ അമാനം സതി എന്ന സതി, നസീര്‍, തൊത്തി സെയ്താലി എന്ന സെയ്താലി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ മറ്റ് രണ്ടു പ്രതികളായ ജയൻ, നവാസ് എന്നിവരെ കോടതി വെറുതേവിട്ടു.
എട്ട് പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ മൂന്ന് പ്രതികള്‍ വിചാരണയ്ക്ക് മുൻപേ മരിച്ചിരുന്നു. മയക്കുമരുന്ന് വില്‍പ്പനയെ എതിര്‍ക്കുന്ന റെസ്റ്റ് ഓഫ് ഇന്ത്യ എന്ന സംഘടനയിലെ പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട നസീര്‍.
കോളനിക്കുള്ളില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയാല്‍ പോലീസില്‍ വിവരം അറിയിക്കുമെന്ന് നസീര്‍ കേസിലെ പ്രതിയായ അമാനം സതിയോടു പറഞ്ഞിരുന്നു.
ഇതിന് 10 മിനിറ്റിനു ശേഷം സതി കൂട്ടാളികളുമായി എത്തി കോളനിക്കകത്തെ അമ്മൻ കാമാക്ഷി ക്ഷേത്രത്തിനു മുന്നിലിട്ട് നസീറിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. 2006 സെപ്റ്റംബര്‍ 11-ന് വൈകീട്ട് 5.20നായിരുന്നു സംഭവം. 23 ദിവസത്തിനു ശേഷം ആശുപത്രിയില്‍ വച്ചാണ് നസീര്‍ മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.