പതിനൊന്നാം ക്ലാസുകാരനെ കൊന്ന് കിണറ്റില്‍ തള്ളി സഹപാഠികള്‍: മൃതദേഹം കണ്ടെത്തിയത് ആറ് ദിവസത്തിന് ശേഷം,,

 റാഞ്ചി: 11ാം ക്ലാസ് വിദ്യാര്‍ഥിയെ കൊന്ന് കിണറ്റില്‍ തള്ളി സഹപാഠികള്‍. ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ കുട്ടിയുടെ മൃതദേഹം ആറ് ദിവസത്തിന് ശേഷം വെള്ളിയാഴ്ച കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തുവരുന്നത്.ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഇചക് പ്രദേശത്താണ് സംഭവം. പ്രദേശത്തെ ഒരു പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥിയായ കുട്ടിയെ, വാക്കുതര്‍ക്കത്തിനിടെയാണ് സഹപാഠികള്‍ വകവരുത്തിയത്. തുടര്‍ന്ന് കിണറ്റില്‍ തള്ളുകയായിരുന്നു. 

ജനുവരി ആറിന് തര്‍ക്കം പരിഹരിക്കാൻ സഹപാഠികളില്‍ ചിലര്‍ക്കൊപ്പം വിദ്യാര്‍ഥി പുറത്തുപോയെങ്കിലും വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് കോറ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസര്‍ നിഷി കുമാരി പറഞ്ഞു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. 

അന്വേഷണം ആരംഭിച്ച പൊലീസ് ആറ് ദിവസത്തിനു ശേഷം വിദ്യാര്‍ഥിയുടെ മൃതദേഹം പ്രദേശത്തെ ഒരു കിണറ്റില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. മാതാപിതാക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും യഥാര്‍ഥ മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ. 

അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മൃതദേഹം കിണറ്റില്‍ തള്ളിയതെന്നും പൊലീസ് ഉദ്യോഗസ്ഥ കൂട്ടിച്ചേര്‍ത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹപാഠികളില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാണെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !