കല്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം രാമക്ഷേത്രം സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.
കോണ്‍ഗ്രസിനുള്ളില്‍ ഹിന്ദുവിശ്വാസികളുണ്ടെന്നും തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞാൻ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാനാണ്. രാഷ്ട്രീയം കളിക്കാനല്ല. ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'പുരോഹിതരല്ല ചടങ്ങിന് നേതൃത്വം നല്‍കുന്നത്. പ്രധാനമന്ത്രിയാണ്. അതില്‍ രാഷ്ട്രീയാര്‍ത്ഥം കാണണം. പുരോഹിതന്മാരാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത്. പ്രധാനമന്ത്രി പുരോഹിതനല്ല. ഇത് തെരഞ്ഞെടുപ്പിന് ഗുണം കിട്ടാനുള്ള ബിജെപിയുടെ തന്ത്രമാണ്.''
തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താൻ രാമക്ഷേത്രത്തില്‍ പോകുമെന്നും അദ്ദേഹം അറിയിച്ചു. ഈ അവസരത്തിലല്ല പോകേണ്ടത്. ഒരു പാര്‍ട്ടിക്ക് ഗുണം കിട്ടാനാണ് ഇപ്പോള്‍ ചടങ്ങ് നടത്തുന്നത്.
ഹിന്ദുക്കള്‍ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതില്‍ തെറ്റില്ല. പാര്‍ട്ടിയുടെ സാന്നിധ്യം വേണ്ട എന്നാണ് തീരുമാനം. ഹിന്ദു വിശ്വാസത്തെ ആരും അവഹേളിച്ചിട്ടില്ല. ഞാനും ഹിന്ദുവാണ്. പണി പൂര്‍ത്തിയായി ഉദ്ഘാടനം കഴിഞ്ഞാല്‍ രാമക്ഷേത്രം സന്ദര്‍ശിക്കും. താൻ പോകുന്നത് രാഷ്ട്രീയം കളിക്കാനല്ല, വിശ്വാസിയായിട്ടണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.