തിരുവനന്തപുരം: പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കാട്ടുമൂപ്പൻമാരാണ് പൊന്നമ്പലമേട്ടില്‍ പരമ്പരാഗതമായി വിളക്ക് തെളിയിക്കുന്നത്.
തെളിഞ്ഞുവെന്ന് പറയുന്നതും തെളിയിച്ചുവെന്ന് പറയുന്നതിലും വലിയ വ്യത്യാസമില്ലെന്നും വിശ്വാസവും രാഷ്ട്രീയവും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അത് രണ്ടും കൂട്ടി ക്കുഴയ്ക്കുമ്പോള് ആണ് പ്രശ്നമെന്നും താൻ ഒരു വിശ്വാസിയാണെന്നും അദ്ദേഹം വ്യക്തമാക്കി.സിപിഐഎമ്മില്‍ ചേരുമ്പോള്‍ വിശ്വാസി ആണോ അവിശ്വാസി ആണോയെന്ന് പാർട്ടി ചോദിച്ചിട്ടില്ല.സിപിഐഎംകാരനായതു കൊണ്ടാണ് സാധാരണക്കാരനായ തനിക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് ആകാൻ കഴിഞ്ഞത്.
നിരാശ ബോധത്തിലല്ല താൻ പാർട്ടി മാറിയത്. സംഘടനാ പ്രശ്നങ്ങള്‍ കൊണ്ടാണ് കോണ്‍ഗ്രസ് വിട്ടത്. മതനിരപേക്ഷതയില്‍ ഊന്നി പ്രവർത്തിക്കാൻ നല്ലത് സിപിഐഎം ആണെന്ന് ബോധ്യമാണ് പാർട്ടിയില്‍ ചേരാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.