ദുബായിയിൽ സ്കൂളുകൾക്ക് മൂന്നു ആഴ്ച അവധി; പ്രൈവറ്റ് സ്കൂളുകളുടെ അവധി മാർച്ച് 25 മുതൽ ഏപ്രിൽ 15 വരെ

ദുബായിയിൽ സ്കൂളുകൾക്ക് മൂന്നു ആഴ്ച അവധി. റമദാൻ മാസത്തോട് അനുബന്ധിച്ചുള്ള അവധിയും ഈദ് അൽ ഫിത്തർ അവധിയും കണക്കിലെടുത്താണ് വിദ്യാർത്ഥികൾക്ക് നീണ്ട അവധി ലഭിക്കുക.  സാധാരണ രണ്ടാഴ്ചത്തെ അവധിയാണ് ലഭിക്കാറ്‌ എന്നാൽ ഇത്തവണ ഈദ് അൽ ഫിത്തറിനെ തുടർന്നാണ് മൂന്ന് ആഴ്ചത്തെ അവധി.

ഇന്റർനാഷണൽ സ്കൂളുകളിൽ സെക്കന്റ് ടേമിലെ ഇന്റെർണൽ അസ്സസ്മെന്റ് റമദാന് മുൻപ് നടത്തും. മറ്റ് ഇന്റെർണൽ പരീക്ഷകൾ മെയ്, ജൂൺ മാസങ്ങളിലായിരിക്കും നടക്കുക. ചില ഇന്ത്യൻ സ്കൂളുകളിലെ വാർഷിക പരീക്ഷ മാർച്ച് പതിനാലോടെ അവസാനിക്കും. 2024-25 അധ്യയന വർഷം ഏപ്രിൽ ഒന്നോടെയാണ് ആരംഭിക്കുക.

ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ടമെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഹിജ്രി കലണ്ടർ പ്രകാരം 2024 മാർച്ച് പന്ത്രണ്ടിനായിരിക്കും റമദാൻ ആരംഭിച്ചേക്കുക. ഈ സമയത്തോടെ വസന്തകാല അവധിക്കായി സ്കൂളുകൾ അടയ്ക്കും. ദുബായ് നോളേജ് ആൻഡ് ഹ്യൂമൻ ഡവലപ്മന്റ് അതോറിറ്റി വെബ്സൈറ്റിലെ നിർദേശപ്രകാരം പ്രൈവറ്റ് സ്കൂളുകളുടെ അവധി മാർച്ച് 25 മുതൽ ഏപ്രിൽ 15 വരെ ആയിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !