കൊച്ചി: ഗുണ്ടാസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി കൊച്ചി സിറ്റി പോലീസ്.
രണ്ട് രാത്രികളായി കൊച്ചി നഗരം കേന്ദ്രീകരിച്ച് അതീവരഹസ്യമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ ഗുണ്ടകള്‍, സ്ഥിരം കുറ്റവാളികള്‍, മയക്കുമരുന്ന് ഇടപാടുകാര്‍, പിടികിട്ടാപ്പുള്ളികള്‍ എന്നിവരുള്‍പ്പെടെ നിരവധി പേരെയാണ് പോലീസ് പിടികൂടിയത്. 50-ലേറെ പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
നഗരത്തില്‍ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഇടപാടുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ കൊച്ചി പോലീസ് തീരുമാനിച്ചത്.സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഗുണ്ടകള്‍ കൊച്ചിയിലെത്തുകയും പല കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത് തടയാനാണ് ശക്തമായ നടപടിയുമായി പോലീസ് രംഗത്തെത്തിയത്.
ബുധനാഴ്ച രാവിലെ 10 മണിവരെ പോലീസിന്റെ റെയ്ഡ് നീണ്ടു. സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട പൂര്‍ണ്ണമായ കണക്കുകളും മറ്റുവിവരങ്ങളും അല്‍പ്പസമയത്തിനകം പുറത്തുവിടുമെന്നാണ് പോലീസ് അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.