തൃശൂര്‍: കേരളം കാത്തിരുന്ന പദ്ധതികളോ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വമോ പ്രഖ്യാപിക്കാതെ പ്രധാനമന്ത്രിയുടെ മടക്കം.ഇന്നലെ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന സ്ത്രീശക്തിസംഗമത്തില്‍ സ്ത്രീകള്‍ക്കായി പുതിയൊരു പ്രഖ്യാപനവും ഉണ്ടായില്ല. അതേസമയം നടപ്പാക്കിയ ചില പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായി.
മോദി ഗാരന്റിയാണ് വനിതാസംവരണ നിയമമടക്കമെന്നു പ്രസ്താവിച്ച പ്രധാനമന്ത്രി, സ്ത്രീകളുടെ ഉന്നതിക്കായി കേരളം ഒന്നും ചെയ്യുന്നില്ലെന്നു കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കേരളത്തിനായി പ്രത്യേകം പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് മലയാളികള്‍ കരുതിയിരുന്നത്.
സുരേഷ് ഗോപിയുടെ തൃശൂരിലെ സ്ഥാനാര്‍ഥി പ്രഖ്യാപനവും പരക്കെ പ്രതീക്ഷിച്ചിരുന്നു. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം തൃശൂര്‍ പ്രധാന മണ്ഡലമാണ്. സുരേഷ് ഗോപിയെ വിജയിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കൂടിയാണ് തൃശൂരില്‍ തന്നെ വനിതകളുടെ മഹാസംഗമം സംഘടിപ്പിച്ചത്.
നടനെന്ന നിലയില്‍ സ്വാധീനമുള്ള സുരേഷ് ഗോപി കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പകളില്‍ വോട്ടിങ് നില ഉയര്‍ത്തിയതും അനുകൂല ഘടകമായി നേതൃത്വം കണക്കാക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.