തിരുവനന്തപുരം: ക്രൈസ്തവസഭാ മേലദ്ധ്യക്ഷന്മാര്‍ക്കെതിരെ മന്ത്രി സജി ചെറിയാൻ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പിൻവലിച്ചതിനു പിന്നാലെ മുഖ്യമന്ത്രി സംഘടിപ്പിച്ച ക്രിസ്മസ്- പുതുവത്സര വിരുന്നില്‍ പങ്കെടുത്ത് കെ.സി.ബി.സി പ്രതിനിധികള്‍.കെ.സി.ബിസി അദ്ധ്യക്ഷൻ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയടക്കമുള്ള പുരോഹിതരാണ് മാസ്‌കോട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച വിരുന്നിനെത്തിയത്.
മെത്രാപ്പൊലീത്തമാരായ കുര്യാക്കോസ് മോര്‍ സേവേറിയോസ്, ഡോ. ജോസഫ് മാര്‍ ബെര്‍ണബാസ് സഫ്രഗൻ, ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, സിറിള്‍ മാര്‍ ബസേലിയോസ്, കുര്യാക്കോസ് മാര്‍ ഇവാനിയോസ്, ബിഷപ് ഡോ. വിൻസെന്റ് സാമുവല്‍, റവ. ജെ.ജയരാജ് എന്നിവരും പങ്കെടുത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതമെത്തിയ വിരുന്നില്‍ മന്ത്രി സജി ചെറിയാൻ ഉള്‍പ്പെടെയുള്ള മന്ത്രിമാരും പൗരപ്രമുഖരും പങ്കെടുത്തു. മന്ത്രി സജി ചെറിയാൻ ക്ലീമിസ് ബാവയുടെയും മറ്റ് പ്രതിനിധികളുടെയും അടുത്തെത്തി സംസാരിക്കുകയും ചെയ്തു. അതിഥികളെ മുഖ്യമന്ത്രി സ്വീകരിച്ചു.
കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും അവര്‍ ബഹിഷ്‌കരിച്ചു. മുസ്ലിം ലീഗ് നേതാവ് അബ്ദുള്‍ വഹാബ് എം.പി പങ്കെടുത്തു. വിരുന്നിനെത്തിയവര്‍ക്ക് മുഖ്യമന്ത്രി, സര്‍ക്കാര്‍ ഡയറിയും കലണ്ടറും കേക്കുമടങ്ങുന്ന കിറ്റ് സമ്മാനിച്ചു.
വി.പി.സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കടക്കല്‍ അബ്ദുള്‍ അസീസ് മൗലവി, ഫസല്‍ ഗഫൂര്‍, ഡോ. എം.വി.പിള്ള, എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഗോകുലം ഗോപാലൻ, അടൂര്‍ ഗോപാലകൃഷ്ണൻ, സൂര്യ കൃഷ്ണമൂര്‍ത്തി, ജോസ് തോമസ്, ടോണി തോമസ്, എം.പിമാര്‍, എം.എല്‍.എമാര്‍, ചീഫ് സെക്രട്ടറി ഡോ. വി.വേണു, ടി.കെ.എ.നായര്‍,
ബേബി മാത്യു സോമതീരം, മുൻ മന്ത്രിമാര്‍, മുൻ ചീഫ് സെക്രട്ടറിമാര്‍, അഡിഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, കല, സാംസ്‌കാരിക, സാമൂഹിക, വ്യവസായ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.