കൊച്ചി: അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹര്‍ജി വീണ്ടും ഹൈക്കോടതിയില്‍. വിധവ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.കേന്ദ്രവും സംസ്ഥാനവും വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.
വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 1,600 രൂപ പെൻഷൻ നല്‍കാനില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നുമായിരുന്നു സര്‍ക്കാരിന്റെ ആദ്യ വിശദീകരണം. പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും കോടതിക്ക് മറിയക്കുട്ടി വിഐപി ആണെന്നും കോടതി പറഞ്ഞിരുന്നു. പെൻഷൻ കൊടുക്കാനില്ലെങ്കില്‍ മൂന്ന് മാസത്തെ ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടി വരുമെന്നും കോടതി താക്കീത് നല്‍കിയിരുന്നു.പിന്നാലെ മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടുമായി സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. ഇവര്‍ക്ക് പുറത്ത് നിന്നും സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ഹര്‍ജിക്കാരിയെ നിന്ദിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നതാണെന്നും തുറന്നടിച്ചിരുന്നു. ഹര്‍ജിയുമായി വന്നയാളുടെ വിശ്വാസ്യത ആക്രമിക്കപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ സര്‍ക്കാര്‍ നിലപാട് തിരുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.