കൊച്ചി-ധനുഷ്‌കോടി നാഷണല്‍ ഹൈവേയുടെ മൂന്നാര്‍-ബോഡിമെട്ടു ഭാഗം ഗതാഗതമന്ത്രി നിതീഷ് ഗഡ്കരി ജനുവരി അഞ്ചിനു നാടിനു സമര്‍പ്പിച്ചു.
കൊച്ചി-ധനുഷ്കോടി ദേശീയപാത NH 85 ഇടുക്കി ജില്ലയിൽ വലിയ വികസനത്തിനാണ് വഴിയൊരുക്കുന്നത്. ജില്ലയിലെ വിവിധ മലയോര വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാതയും അതിമനോരമാണ്. പാതയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനും സർക്കാരിന് ആലോചനയുണ്ട്.
കൊച്ചി-ധനുഷ്‌കോടി ദേശിയ പാത നമ്പര്‍ 85 ന്റെ ദൈര്‍ഘ്യം 468 കി മീ ആണ്. മൂന്നാര്‍ വരെയുള്ള 130 കിമീ ആദ്യഘട്ടത്തിനു 3790 കോടി ചെലവായി. മൂന്നാര്‍ നിന്ന് ദേവികുളം, ബോഡിമെട്ട്, ബോഡിനായ്ക്കന്നൂര്‍, തേനി, മധുര, ശിവഗംഗ വഴി തോണ്ടിയിലെത്തി എന്‍എച് 32 ല്‍ ചേരുന്ന രണ്ടാം ഘട്ടത്തിന്റെ മതിപ്പു ചെലവ് 12,000 കോടി രൂപയാണ്.
മൂന്നാര്‍-കുമിളി സ്റ്റേറ്റ് ഹൈവേയില്‍ പൂപ്പാറനിന്നാണ് കിഴക്കോട്ടു തിരിഞ്ഞു ബോഡിമെട്ടിലേക്കും താഴെ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്കും ദേശിയപാത പോകുന്നത്.തേനി ജില്ലയില്‍നിന്ന് തമിഴ്നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന കുമളി, കമ്പംമെട്ട്, ബോഡിമെട്ട് എന്നിങ്ങനെ മൂന്ന് പര്‍വതപാതയാണ് ബോഡിമെട്ട് ഹില്‍ റോഡ്. ധനുഷ്കോടിയെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റൂട്ട് ബോഡിമെട്ട് ഹില്‍ റോഡാണ്.
ബ്രിട്ടീഷ്ട് കാലത്തെ ലോക്ഹാര്‍ട് എന്ന തേയിലത്തോട്ടത്തില്‍ നിന്ന് ലാക്കാട് എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഇടത്തില്‍ ഇടുക്കി ജില്ലയിലെ ആദ്യത്തെ ടോള്‍ പ്ലാസയും പ്രവര്‍ത്തനം തുടങ്ങി. മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പാതയായ (National Highway 85) ഈ റൂട്ടിൽ സഞ്ചാരികൾക്ക് ടോൾ നൽകേണ്ടിവരും. ഇടുക്കി ജില്ലയിലെ കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് 20 രൂപയും ജില്ലയ്ക്കു പുറത്തു നിന്നുള്ളവയ്ക്ക് 35 രൂപയുമാണ് നിരക്ക്. ജില്ലയിലെ ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾക്ക് 60 രൂപയും പുറത്തു നിന്നുള്ള ഹെവി വാഹനങ്ങൾക്ക് 120 രൂപയുമാണ് നിരക്ക്.
മൂന്നാര്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെ താലൂക്ക് ഭരണകേന്ദ്രമായ ദേവികുളത്തിനടുടുത്തുള്ള രണ്ടരകിമീ നീണ്ട ഗാപ് റോഡില്‍ പാറക്കെട്ട് ഇടിഞ്ഞു വീഴുന്നതായിരുന്നു ഏറ്റവും വലിയ തടസം. തിരക്കുള്ള മൂന്നാര്‍-കുമിളി അതിര്‍ത്തിപ്പാതയിലെ ഗതാഗതം ഇതുമൂലം തുടരെ തകരാറിലായി. മഴക്കാലത്ത് ആവര്‍ത്തിക്കുന്ന ഈ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാന്‍ വിദഗ്ധര്‍ പഠനം നടത്തുന്നതേ യുള്ളു. എങ്കിലും തല്‍ക്കാലം പ്രശ്‌നമില്ല.
So, finally the Munnar- Bodimettu Highway (part of NH-85) is getting inaugurated. Open already.
— Rajaneesh (@vilakudy) January 3, 2024
One of the most scenic roads in #Kerala to drive through. From Bangalore too, you can take the Salem-Dindigul Road and join NH-85 (Kochi-Dhanushkodi) pic.twitter.com/0pJEGboIL6
സഹ്യപര്‍വത ശിഖരങ്ങളില്‍ ചായത്തോട്ടങ്ങളും ഏലക്കാടുകളും താഴ്വാരങ്ങളില്‍ ജലസംഭരണികളും പാ ദസരങ്ങള്‍ തീര്‍ക്കുന്ന ഈ രണ്ടുവരിപാത ഒരുപക്ഷെ ദേശീയപാതകളില്‍ വച്ചേറ്റവും മനോഹരമായ ദൃശ്യാനുഭവമാണ്. നാലുവരിപ്പാതയാക്കാനാണ് ഒറിജിനല്‍ പ്ലാന്‍. 382 കോടി രൂപ ചെലവിട്ടു 42 കിമീ റോഡ് പൂര്‍ത്തിയാക്കന്‍ അഞ്ചു വര്‍ഷം എടുത്തു. കൊച്ചി-ബോഡിമെട്ട് ഹൈവേ കേരളത്തിന്റെ ടൂറിസം മേഖലക്ക് മുതല്‍ക്കൂട്ടാണ്. പാതയോരത്ത് സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ വരാന്‍ വഴിതെളിയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.