രാത്രിയിൽ, ഗൂഗിൾ പിരിച്ചുവിടലുകളുടെ മറ്റൊരു റൗണ്ട് ആരംഭിച്ചു; ഗൂഗിളിലില്‍ വീണ്ടും പിരിച്ച് വിടല്‍

രാത്രിയിൽ, ഗൂഗിൾ കമ്പനി പിരിച്ചുവിടലുകളുടെ മറ്റൊരു 2024 റൗണ്ട് ആരംഭിച്ചു.  പലരും അറിഞ്ഞത് ഇരുട്ടി വെളുത്ത് ഓഫീസിൽ  എത്തിയപ്പോള്‍. വര്‍ക്കേഴ്‌സ് യൂണിയന്‍ പിരിച്ചുവിടലിനെതിരെ രംഗത്ത്.

ഡിജിറ്റൽ അസിസ്റ്റന്റ്, ഹാർഡ്വെയർ, എൻജിനിയറിംഗ് വിഭാഗങ്ങളിൽനിന്നാണ് പിരിച്ചുവിടൽ എന്നാണ് വർക്കേഴ്സ് യൂണിയൻ പറയുന്നത് ചെലവ് ചുരുക്കലിന്റെ ഭാഗമായി നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ.

പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും  വലിയ ഉത്പന്നങ്ങളിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനുമാണ് എന്നാണ്‌  ഗൂഗിളിന്റെ  വിശദീകരണം.

ഞങ്ങളുടെ ഉപയോക്താക്കൾക്കായി മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഞങ്ങളുടെ അംഗങ്ങളും ടീമംഗങ്ങളും എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യുന്നു, ഓരോ പാദത്തിലും കോടികൾ സമ്പാദിക്കുമ്പോൾ കമ്പനിക്ക് ഞങ്ങളുടെ സഹപ്രവർത്തകരെ ജോലിയിൽ നിന്ന് പുറത്താക്കുന്നത് തുടരാനാവില്ല. ഞങ്ങളുടെ ജോലി സുരക്ഷിതമാകുന്നതുവരെ ഞങ്ങൾ പോരാട്ടം അവസാനിപ്പിക്കില്ല!

- ആൽഫബെറ്റ് വർക്കേഴ്സ് യൂണിയൻ (AWU-CWA) അറിയിച്ചു.

വോയ്‌സ് അധിഷ്ഠിത ഗൂഗിള്‍ അസിസ്റ്റന്റ്, ഓഗ്മെന്റഡ് റിയാല്‍റ്റി ഹാര്‍ഡ്‌വെയര്‍ ടീം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും കമ്പനി പിരിച്ചുവിട്ടിട്ടുണ്ട്. സെന്‍ട്രല്‍ എന്‍ജിനിയറിംങ് ഓര്‍ഗനൈസേഷനിലും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി.

എന്നിരുന്നാലും ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഗൂഗിളിലെതന്നെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരവും ഗൂഗിള്‍  നല്‍കിയിട്ടുണ്ട്. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !