പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനം; നേപ്പാളിലെ ആത്മീയ നേതാവ് 'ബുദ്ധ ബോയ് ' അറസ്റ്റില്‍:

കാഠ്മണ്ഡു: ബുദ്ധന്റെ പുനര്‍ജന്മമാണെന്ന് അവകാശപ്പെടുന്ന നേപ്പാളിലെ ആത്മീയ നേതാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍.രാം ബഹദുര്‍ ബോംജൻ (33) എന്നയാളാണ് പിടിയിലായത്. ഭക്തര്‍ക്കിടയില്‍ 'ബുദ്ധ ബോയ്' എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. വെളളമോ, ഭക്ഷണമോ, ഉറക്കമൊ ഇല്ലാതെ മാസങ്ങളോളം ധ്യാനിച്ച രാം ബഹദുര്‍ ബോംജൻ ചെറിയ പ്രായത്തില്‍ തന്നെ പ്രശസ്തി നേടിയിരുന്നു.

സര്‍ലാഹിയിലെ ആശ്രമത്തില്‍ വെച്ച്‌ അനുയായികളെ ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചതായാണ് ആരോപണം. വര്‍ഷങ്ങളായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റിലാവുമ്പോള്‍ രാം ബഹദുര്‍ ബോംജന്റെ പക്കലില്‍ നിന്ന് 30 മില്യണ്‍ നേപ്പാളി രൂപയും 22,500 ഡോളറും പിടികൂടിയതായി പൊലീസ് പറഞ്ഞു. 2010 ല്‍ ഇയാള്‍ക്കെതിരെ നിരവിധി പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു. 

2018 ല്‍ ആശ്രമത്തില്‍ വെച്ച്‌ ഗുരു തന്നെ ലൈംഗികമായി അക്രമിച്ചെന്ന് 18 വയസ്സുകാരി പരാതി നല്‍കിയിരുന്നു. എന്നാല്‍ തന്റെ ധ്യാനം തടസ്സപ്പെടുത്തിയതിനാലാണ് ആശ്രമത്തിലുളളവരെ ഉപദ്രവിച്ചതെന്നാണ് രാം ബഹദുര്‍ ബോംജന്റെ വാദം.

ആശ്രമത്തില്‍ നിന്ന് നാല് ഭക്തരെ കാണാതായതിലും ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. ഇവരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയിലാണ് കേസ്. നാല് പേര്‍ എവിടെയാണെന്ന് ഇപ്പോഴും അജ്ഞാതമാണെന്ന് കേന്ദ്ര അന്വേഷണ ബ്യൂറോയിലെ ദിനേശ് ആചാര്യ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !