കൊച്ചി : ആരോഗ്യ വകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സണ്‍ഫാര്‍മ. കാരുണ്യ ഫാര്‍മസിക്ക് വിതരണം ചെയ്ത മരുന്നിന്റെ പണം കിട്ടിയില്ലെന്ന് ആരോപിച്ചാണ് സണ്‍ഫാര്‍മ ഹൈക്കോടതിയെ സമീപിച്ചത്.ഒൻപതര കോടി രൂപയുടെ കുടിശ്ശികയാണ് സണ്‍ഫാര്‍മ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ വിശ്വാസവഞ്ചന കാണിച്ചെന്നും, പാവപ്പെട്ട രോഗികളാണ് കാരുണ്യയെ ആശ്രമിക്കുന്നതെന്നതിനാലാണ് മരുന്ന് വിതരണം നിര്‍ത്താത്തതെന്നും കമ്പിനി ഹര്‍ജിയില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ 52 കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ക്കുള്ള 35% ജീവന് രക്ഷ മരുന്നുകള്‍ വിതരണം ചെയ്യുന്നത് സണ്‍ ഫാര്‍മ എന്ന കമ്പിനിയാണ്. ആരോഗ്യവകുപ്പിന് നല്കുന്ന മരുന്നുകളുടെ ബില്‍ 45 ദിവസത്തിനു ശേഷമായിരുന്നു അനുവദിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ ആറുമാസമായി മരുന്നുകള്‍ക്ക് പണം നല്‍കുന്നില്ല. ഒൻപതരക്കോടി രൂപ ഇതുവരെ കമ്പിനിക്ക് കുടിശ്ശികയുണ്ട്. പണം അനുവദിക്കാന്‍ നിരവധി വട്ടം ആരോഗ്യ വകുപ്പിനും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനും കത്തയച്ചിട്ടും മറുപടി നല്‍കിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഇത്രയധികം കോടികളുടെ കുടിശിക കമ്പിനിക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സാധാരണ ജനങ്ങളെ ആലോചിച്ചാണ് മരുന്നു വിതരണം നിര്‍ത്താത്തത് എന്ന് കമ്പിനി പറയുന്നു.
നിലവില്‍ കമ്പിനി നല്കുന്ന ജീവന് രക്ഷാ മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തിയാല്‍ രോഗികള്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാകും. സര്‍ക്കാര്‍ നടത്തിയത് വിശ്വാസ വഞ്ചനയും ഔചിത്യം ഇല്ലാത്ത നടപടിയുമാണെന്നും കമ്പിനി ഹര്‍ജിയില്‍ പറയുന്നു.
മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം മരുന്ന് ഓര്‍ഡര്‍ ചെയ്താല്‍ ഏഴു ദിവസത്തിനുള്ളില്‍ കമ്പിനി എത്തിക്കുന്നുണ്ട്. ഈ മരുന്നുകളാണ് സംസ്ഥാനത്തെ കാരുണ്യ ഫാര്‍മസികളിലൂടെ സര്‍ക്കാര്‍ ഏഴ് ശതമാനം ലാഭം ഈടാക്കിയ വില്പന നടത്തുന്നത്.
എന്നാല്‍ ഇങ്ങനെ വിതരണം ചെയ്ത മരുന്നുകളുടെ തുക കമ്പിനിക്ക് നല്‍കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി ഇടപെട്ട് കുടിശ്ശിക ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സണ്‍ ഫാര്‍മയുടെ ഹര്‍ജിയില്‍ ആരോഗ്യവകുപ്പിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.