മുളന്തുരുത്തി: കാറിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അടിയേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു.
കാറിന് സൈഡ് കൊടുത്തില്ല എന്ന തർക്കമാണ് അടിയില്‍ കലാശിച്ചത്. സ്കൂട്ടർ യാത്രികനായ സുരേഷിനെ പിന്തുടർന്ന് കാറിലെത്തിയ ആള്‍ കമ്പിവടി എടുത്ത് തലക്ക് അടിക്കുകയായിരുന്നു. സർവേക്ക് ഉപയോഗിക്കുന്ന സ്റ്റിക്കർ (കമ്പി) ഉപയോഗിച്ചാണ് സുരേഷിനെ പ്രതി അടിച്ചതെന്നാണ് പൊലീസ് പിന്നീട് അറിയിച്ചത്.
തലക്ക് മാരകമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാർ ഉടൻ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബോധം വീണ്ടുകിട്ടിയില്ല. ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച ഉച്ചക്ക് 12 ന് മരിച്ചത്.
സംഭവത്തിലെ പ്രതി മലപ്പുറം ഉഗ്രപുരം അരീക്കോട് സ്വദേശി മുഹമ്മദ് അലിയെ കോടതി റിമാൻഡ് ചെയ്തു. മുഹമ്മദലിയുടെ കാഞ്ഞിരമറ്റത്തെ ഭാര്യവീട്ടിലേക്ക് വരും വഴിയാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. പോസ്റ്റ്മോർട്ടത്തിന് ശേഷം സുരേഷിന്‍റെ മൃതദേഹം ബുധനാഴ്ച സംസ്കരിക്കും. ഭാര്യ: രാജേശ്വരി. മക്കള്‍: സുജിത്, സുചിത്ര.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.