രാമക്ഷേത്ര ഉദ്ഘാടനവും അതില്‍ പങ്കാളികളായ താരങ്ങള്‍ക്ക് നേരെയുള്ള സൈബർ ആക്രമണവുമാണ് സോഷ്യല്‍ മീഡിയയിലെ ചർച്ചാ വിഷയം.
ഇപ്പോഴിതാ, സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ചർച്ചകളെ കുറിച്ച് പ്രതികരിക്കുകയാണ് ഹനാൻ. അവരവരുടെ ഇഷ്ടങ്ങള്‍ തുറന്നു പറയുന്നതില്‍ ആരെയും പേടിക്കേണ്ട കാര്യമില്ലെന്ന് ഹനാൻ പറയുന്നു. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ഹനാന്റെ പ്രതികരണം.'ഞങ്ങള്‍ വിശ്വാസികള്‍ ആണ്. അത് വ്യക്തി സ്വാതന്ത്ര്യം. അവരവരുടെ ഇഷ്ടങ്ങള്‍ തുറന്നു പറയുന്നതില്‍ ആരെയും പേടിക്കേണ്ട കാര്യം ഇല്ല. ജയ് ശ്രീ റാം. പാർട്ടി പറഞ്ഞു ആക്രമിക്കാൻ ഞാൻ ഒരു പാർട്ടിയിലും അംഗം അല്ല. ഒരു സ്വതന്ത്ര വ്യക്തി ആണ് ഞാൻ. എൻ്റെ വിശ്വാസവും രാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവും ഇല്ല. വിശ്വാസങ്ങള്‍ തമ്മില്‍ തല്ല് കൂടാൻ ഉള്ള ഒരു ആയുധം ആയി കാണരുത് എന്ന് കൂടെ പറയുന്നു’, ഹനാൻ ഫേസ്‌ബുക്കില്‍ കുറിച്ചു.
അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാദിനാവുമായി ബന്ധപ്പെട്ട് മലയാളത്തില്‍ നിന്നും നിരവധി താരങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. സംവിധായകൻ അമല്‍ നീരദ് ബാബരി മസ്ജിദിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രതികരിച്ചത്. നടൻ ഷെയ്ൻ നിഗം ഡോ. ബി. ആർ അംബേദ്കറുടെ പ്രസംഗം പങ്കുവെച്ചിരുന്നു. ആഷിഖ് അബു, പാർവതി, റിമ കല്ലിങ്കല്‍ തുടങ്ങിയവർ ഭരണഘടനയുടെ ആമുഖം ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരുന്നു.
അമിതാഭ് ബച്ചൻ, രജനികാന്ത്, അഭിഷേക് ബച്ചൻ, അനുപം ഖേർ, വിവേക് ഒബ്‌റോയ്, രണ്‍ബീർ കപൂർ, വൈകി കൗശല്‍, ജാക്കി ഷ്‌റോഫ്, ആയുഷ്മാൻ ഖുറാന, പവൻ കല്യാണ്‍, ഷെഫാലി ഷാ, ജാക്കി ഷ്‌റോഫ്, മാധുരി ദീക്ഷിത്, ഭർത്താവ് ശ്രീറാം മാധവ് നൈനെ, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങീ വൻ താരനിരയാണ് അയോദ്ധ്യയില്‍ എത്തിച്ചേർന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.