കൊച്ചി: വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളേജ് ബുധനാഴ്ച തുറക്കും. കോളേജ് അധികൃതരും പോലീസും വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
സംഘർഷസാധ്യത കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് കോളേജ് തുറക്കുന്നത്. വൈകിട്ട് ആറ് മണിയ്ക്കുതന്നെ കോളേജ് ഗേറ്റ് അടയ്ക്കും. കുറച്ചു ദിവസത്തേയ്ക്ക് കോളേജ് പരിസരത്ത് പോലീസ് സാന്നിധ്യവുമുണ്ടാകും.കെ.എസ്.യു., ഫ്രറ്റേണിറ്റി പ്രവർത്തകരും എസ്.എഫ്.ഐ. പ്രവർത്തകരുമായുള്ള സംഘർഷത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളേജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്.
കഴിഞ്ഞ കുറച്ചുകാലമായി ക്യാമ്പസില്‍ സംഘർഷാവസ്ഥ നിലനില്‍ക്കുന്നുണ്ടായിരുന്നു. ബുധനാഴ്ച രാത്രിയുണ്ടായ സംഘർഷത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിന് വെട്ടേറ്റതോടെ സ്ഥിതി നിയന്ത്രണാതീതമായി. പരിക്കേറ്റവരുമായി ആശുപത്രിയില്‍ എത്തി..യ ശേഷവും ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ മുപ്പതിലേറെ വിദ്യാർഥികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.