ലൈംഗിക പീഡനം: കീഴടങ്ങാൻ കൂടുതല്‍ സമയം തേടി മുൻ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനു ഉപഹരജി നല്‍കി,,

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ കീഴടങ്ങാൻ കൂടുതല്‍ സമയം തേടി മുൻ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനു. ഹൈക്കോടതിയില്‍ പി.ജി മനു ഉപഹരജി നല്‍കി. 

മുൻകൂര്‍ജാമ്യത്തിനായി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉപഹരജിയില്‍ പറയുന്നു. അതിനാല്‍ കീഴടങ്ങാൻ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഉപഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

പി.ജി മനുവിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു. ഹൈക്കോടതിയില്‍ ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പെണ്‍കുട്ടിയുടെ സ്വകാര്യത പരിഗണിച്ച്‌ അടച്ചിട്ട കോടതിയിലാണ് ആദ്യം കോടതി വാദം കേട്ടിരുന്നത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്.

പ്രതിക്ക് അഭിഭാഷകനെന്ന പരിഗണന നല്‍കാനാവില്ലെന്നും മനുവിനെതിരായ ആരോപണം ഗുരുതരമാണെന്നും കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. അതിജീവിതയുടെ ശാരീരക-മാനസിക അവസ്ഥ സംബന്ധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതി നിരീക്ഷണം. 

മുൻപ് പീഡനത്തിനിരയായ യുവതി ഈ കേസ് ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് തന്നെ സമീപിച്ചതെന്നും പരാതിക്കാരി ആരോപിക്കുന്ന കുറ്റകൃത്യം താൻ ചെയ്തിട്ടില്ലെന്നുമാണ് മനു കോടതിയില്‍ പറഞ്ഞത്. ജോലി സംബന്ധമായ ശത്രുതയെ തുടര്‍ന്ന് തന്റെ സല്‍പ്പേര് തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായി നല്‍കിയ വ്യാജപരാതിയാണ് ഇതെന്നും മനു ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !