62-ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് അരങ്ങുണരും...രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലാ മാമാങ്കം ഉദ്ഘാടനം ചെയ്യും

കൊല്ലം: 62-ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് അരങ്ങുണരും ജനുവരി നാലുമുതൽ എട്ടുവരെയാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് രാവിലെ രാവിലെ 10 മണിക്ക് മുഖ്യവേദിയായ ആശ്രാമം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലാമാമാങ്കം ഉദ്ഘാടനം ചെയ്യും.

ചലച്ചിത്രതാരം നിഖില വിമൽ ആണ് മുഖ്യാതിഥി. മന്ത്രിമാരായ വി ശിവൻകുട്ടി, കെഎൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാർ, മുഹമ്മദ് റിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

എട്ടിന് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് മുഖ്യാതിഥി. മന്ത്രിമാരായ വി ശിവൻകുട്ടി, ജിആർ അനിൽ, സജി ചെറിയാൻ എന്നിവർ പങ്കെടുക്കും.

ആകെ 24 വേദികൾ

വേദി 1- ഒഎൻവി സ്മൃതി - ആശ്രാമം മൈതാനം

വേദി 2- ഒ മാധവൻ സ്മൃതി - സോപാനം ഓഡിറ്റോറിയം

വേദി 3- ഭരത് മുരളി സ്മൃതി - സിഎസ്ഐ കൺവെൻഷൻ സെൻ്റർ

വേദി 4- ജയൻ സ്മൃതി - സി കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ

വേദി 5- ലളിതാംബികാ അന്ത‍ർജനം സ്മൃതി - എസ്എൻ ഓഡിറ്റോറിയം

വേദി 6- തിരുനല്ലൂ‍ർ കരുണാകരൻ സ്മൃതി - വിമലഹൃദയ ഗേൾസ് എച്ച്എസ്എസ്

വേദി 7- കൊട്ടാരക്കര ശ്രീധരൻ നായർ സ്മൃതി - ക്രിസ്തുരാജ് എച്ച്എസ് ഓഡിറ്റോറിയം

വേദി 8- വി സാംബശിവൻ സ്മൃതി - ക്രിസ്തുരാജ് എച്ച്എസ്എസ് ഓഡിറ്റോറിയം

വേദി 9- ചവറ പാറുക്കുട്ടി സ്മൃതി - ഗവ. ഗേൾസ് എച്ച്എസ്, കൊല്ലം

വേദി 10- തേവർതോട്ടം സുകുമാരൻ സ്മൃതി (അറബിക് കലോത്സവം)

വേദി 11- പി ബാലചന്ദ്രൻ സ്മൃതി കെവി എസ്എൻഡിപി യുപി കടപ്പാക്കട (അറബിക് കലോത്സവം)

വേദി 12- അഴകത്ത് പത്മനാഭക്കുറുപ്പ് സ്മൃതി - ജഹവ‍ർ ബാലഭവൻ (സംസ്കൃത കലോത്സവം)

വേദി 13- അച്ചാണി രവി സ്മൃതി - ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആശ്രാമം

വേദി 14- ജി ദേവരാജൻ സ്മൃതി - സെൻ്റ് അലോഷ്യസ് എച്ച്എസ്എസ് കൊല്ലം (താഴത്തെ നില)

വേദി 15- രവീന്ദ്രൻ മാഷ് സ്മൃതി - സെൻ്റ് അലോഷ്യസ് എച്ച്എസ്എസ് കൊല്ലം (രണ്ടാം നില)

വേദി 16- കാക്കനാടൻ സ്മൃതി - കർമ്മറാണി ട്രെയിനിങ് കോളേജ്

വേദി 17- ഗീഥാസലാം സ്മൃതി - സെൻ്റ് ജോസഫ്സ് കോൺവെൻ്റ് ജിഎത്ത്എസ്എസ് കൊല്ലം (താഴത്തെ നില)

വേദി 18- വിനയചന്ദ്രൻ സമൃതി സെൻ്റ് ജോസഫ്സ് കോൺവെൻ്റ് ജിഎച്ച്എസ്എസ് കൊല്ലം (മുകളിലത്തെ നില)

വേദി 19- ഡോ. വയലാ വാസുദേവൻപിള്ള സ്മൃതി - ബാലികാമറിയം എൽപിഎസ് കൊല്ലം

വേദി 20- കൊല്ലം ശരത് സ്മൃതി - ക‍ർബല ഗ്രൗണ്ട്

വേദി 21- കുണ്ടറ ജോണി സ്മൃതി - ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട

വേദി 22- കെപി അപ്പൻ സ്മൃതി - ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട

വേദി 23- പന്മ രാമചന്ദ്രൻ നായ‍ർ സ്മൃതി - ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട

വേദി 24- ശൂരനാട് കുഞ്ഞൻപിള്ള സ്മൃതി - ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !