കേരള സർക്കാർ റബ്ബർ വിലസ്ഥിരതാപദ്ധതി വാഗ്ദാനം 250 രൂപ നടപ്പാക്കണം എന്ന് നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ( NFRPS).

കോട്ടയം : റബ്ബർ വില സ്ഥിരതാ ഫണ്ടിൽ എട്ടാം ഘട്ടമായ 2022 - 2023 ൽ  600 കോടി രൂപ മാറ്റി വച്ചിരുന്നെങ്കിലും കർഷകർക്ക് കൊടുത്തത് 124 കോടി മാത്രമാണ്.1959 റബ്ബറുത്പാദകസംഘങ്ങൾ  മുഖേന  ഇതുവരെ 5,44,650 കർഷകർ  ഇതുവരെ റബ്ബർ സ്ഥിരതാ പദ്ധതിയിൽ (RPIS) രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എന്നാൽ  ഈ   പദ്ധതി വഴി റബ്ബർ കർഷകർക്ക് ലഭിച്ചിരുന്ന ആനുകൂല്യം മുടങ്ങിയിരിക്കയാണ്. റബ്ബർ ഉത്പാദക  സംഘങ്ങൾ  വഴി റബ്ബർ വിറ്റതിന്റെ ബില്ലുകൾ  ആപ്പ് ലോഡ് ചെയ്യുന്നതിനുള്ള   വെബ്സൈറ്റ് ആയ  നാഷണൽ  ഇൻഫോർമാറ്റിക്സിന് സംസ്ഥാന സർക്കാർ നൽകാൻ  ഉള്ള സർവീസ് ചാർജ് നല്കാത്തതുകൊണ്ടാണ്  രണ്ട് മാസമായി  റബ്ബർ കർഷകർക്ക് ബില്ലുകൾ അപ്പ് ലോഡ് ചെയ്യാൻ സാധിക്കാത്തത്.

ഈ പ്രശ്നം പരിഹരിക്കാനും   കഴിഞ്ഞ  ഏപ്രിൽ മുതൽ   റബ്ബർ കർഷകർക്ക് നൽകാനുള്ള കുടിശിക  തുക കൊടുക്കാനും കേരള  സർക്കാർ തയ്യാറാകണം. ഇടതു മുന്നണി റബ്ബറിന് 250 രൂപ നൽകും എന്ന വാഗ്ദാനം  നടപ്പാക്കാൻ അവതരിപ്പിക്കാൻ പോകുന്ന ബഡ്ജറ്റിലൂടെ നടപടി ഉണ്ടാകണമെന്ന് റബ്ബർ കർഷകരുടെ സംഘടനയായ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേർഷ്സ് സൊസൈറ്റീസ് ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ റബ്ബർ കർഷകരെ ദ്രോഹിക്കുന്ന നയങ്ങൾ തിരുത്തുവാനും തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. വ്യവസായികൾ റബ്ബർ ഇറക്കുമതി ചെയ്യുമ്പോൾ  സർക്കാരിന് ലഭിക്കുന്ന നികുതി രാജ്യത്തെ കർഷകർക്ക് നൽകാനും,  കാർബൺ ക്രഡിറ്റ് ഫണ്ടിൽ നിന്നും ലഭിക്കുന്ന തുകയുടെ നിശ്ചിത ശതമാനം കർഷകർക്ക് ലഭ്യമാക്കാനും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം.

കോംപറ്റീഷൻ ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ചതിന്  കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) വൻകിട റബ്ബർ വ്യവസായികൾക്ക് ചുമത്തിയ പിഴത്തുകയായ 1,788 കോടി രൂപ റബ്ബർ ഉത്പാദകർക്ക്  നൽകിയാൽ ആത്‍മഹത്യമുനമ്പിൽ നിൽക്കുന്ന റബ്ബർ കർഷകന് ആശ്വാസമാകും.

സ്വാമിനാഥൻ റിപ്പോർട്ട് അനുസരിച്ച് 2018  ലെ കേന്ദ്ര ബജറ്റ് കർഷകർക്ക് 50% ആദായം ഉറപ്പാക്കുന്നതിന് കൃഷിച്ചെലവിന്റെ 1.5 ഇരട്ടി എംഎസ്പി നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ  വാഗ്ദാനം നാളിതുവരെ നടപ്പാക്കിയിട്ടില്ല. ചുരുക്കത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ വികല നയങ്ങൾ മൂലമാണ് ഇന്ത്യയിലെ കർഷകർ ദുരിതമനുഭവിക്കുന്നത്.

നാടിന്റെ സാമ്പത്തിക സുസ്ഥിതിക്ക് കർഷക സംരക്ഷണത്തിലൂടെ മാത്രമേ സാധ്യതസ്യുള്ളൂവെന്ന് അറിയുന്ന ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ഉണ്ടാവേണ്ടതിന്റെ ആവശ്യകഥ കർഷകർ മനസിലാക്കി വോട്ട് ഉപയോഗിച്ചില്ലെങ്കിൽ കർഷക സമൂഹം ഇല്ലാതെയാകും എന്ന് യോഗം വിലയിരുത്തി. റബ്ബർ കർഷകരെ അവഗണിക്കുന്നതിന് എതിരെ കർഷകരെ ബോധവൽക്കരിക്കുന്നതിന്റെ  ഭാഗമായി 

വരുന്ന ലോകസഭ ഇലക്ഷനിൽ റബ്ബർ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന  സ്ഥാനാർഥികൾക്ക്  രാഷ്ട്രീയത്തിന് അതീതമായി വോട്ട് ചെയ്യുന്നതിനുള്ള ക്യാമ്പയിൽ നടത്തുന്നതിനും യോഗം തീരുമാനിച്ചു.

യോഗത്തിൽ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് (എൻ എഫ് ആർ പി സ് ) ദേ​​ശീ​​യ  പ്രസിഡന്റ്‌ ജോ​​ർ​​ജ് ജോ​​സ​​ഫ് വാ​​ത​​പ്പ​​ള്ളി അധ്യക്ഷത വഹിച്ചു.  താഷ്‌കന്റ് പൈകട ഇടമറുക് , കെ. വി. ദേവസ്യ   കാളംപറമ്പിൽ കോഴിക്കോട്, ശ്രീ.പി. കെ കുര്യാക്കോസ് ശ്രീകണ്ടാപുരം, പ്രദീപ്‌ കുമാർ പി മാർത്താണ്ഡം, ഡി  സദാനന്ദൻ ചക്കുവരക്കൽ കൊട്ടാരക്കര,

സി. എം. സെബാസ്റ്റ്യൻ ചാമക്കാലായിൽ കാഞ്ഞിരപ്പള്ളി, രാജൻ ഫിലിപ്സ്  കർണാടക ,ജോയി കുര്യൻ കോഴിക്കോട്, ജോർജ്ക്കുട്ടി മങ്ങാട്ട്  കോതമംഗലം, കെ. പി.  പി.നബ്യാർ കണ്ണൂർ , ഹരിദാസ് മണ്ണാർക്കാട്  പാലക്കാട്‌   എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !