ന്യുയർ തലേന്ന് ഉണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.. കുറ്റവാളികൾ പിടിയിൽ

അരൂര്‍: പുതുവര്‍ഷത്തലേന്ന് ഇരു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.

എഴുപുന്ന പഞ്ചായത്ത് എട്ടാം വാര്‍ഡ് കൃഷ്ണകൃപയില്‍ (കാട്ടേഴത്ത്) കൃഷ്ണകുമാറിന്റെ മകന്‍ ഉണ്ണി എന്നു വിളിക്കുന്ന സുമേഷ് കൃഷ്ണന്‍ (37) ആണ് മരിച്ചത്. സംഭവത്തില്‍ നാലുപേരെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ആക്രമണത്തില്‍ പരിക്കേറ്റ മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.31-ന് രാത്രി എരമല്ലൂര്‍ ചേന്നമന ക്ഷേത്രത്തിനു സമീപമാണ് സംഭവം. രണ്ട് സംഘങ്ങളായി ഇവിടെയിരുന്ന് മദ്യപിച്ചിരുന്നവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

പത്തല്‍ കൊണ്ട് തലയ്ക്ക് അടിയേറ്റ സുമേഷ് കൃഷ്ണന്‍, കുത്തേറ്റ സാജന്‍, പരിക്കേറ്റ സുരേഷ്, ഷിജു എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സുമേഷ് കൃഷ്ണന്‍ മരിച്ചത്.

സംഭവത്തില്‍ എരമല്ലൂര്‍ ദേവീസദനത്തില്‍ കണ്ണന്‍ (25), നന്ദനത്തില്‍ ശരത് എന്നു വിളിക്കുന്ന ജയലാല്‍ (23), കുണ്ടേങ്ങില്‍ പ്രവീണ്‍ (25), ആലശേരില്‍ അദീഷ് (25) എന്നിവരെയാണ് അരൂര്‍ സി.ഐ. പി.എസ്. ഷിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. എറണാകുളത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഓഫീസ് അസിസ്റ്റന്റായിരുന്നു മരിച്ച സുമേഷ്. അവിവാഹിതനാണ്. അമ്മ: സുമ, സഹോദരി: സുമീര.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !