താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ പട്ടാപ്പകല്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷംരൂപയും മൊബൈല്‍ഫോണും ഉള്‍പ്പെടെ കാര്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍.
തൃശ്ശൂര്‍ മാള കുറ്റിപുഴക്കാരന് വീട്ടില്‍ സിജില്‍ സലീം(29)നെയാണ് കോഴിക്കോട് റൂറല്‍ എസ്.പി.യുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘവും താമരശ്ശേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. കവര്‍ച്ചാസംഘം സഞ്ചരിക്കാനുപയോഗിച്ച ജീപ്പ് സഹിതം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മാളയില്വെച്ച് സിജില്‍ സലീം പിടിയിലാവുന്നത്.സിജിലിനെയും അയാളുടെതന്നെ ഉടമസ്ഥതയിലുള്ള വാഹനവും അന്വേഷണസംഘം ചൊവ്വാഴ്ച രാവിലെ താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്‍സ്പെക്ടര്‍ എ. സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ താമരശ്ശേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കവര്‍ച്ച നടക്കുന്നതിന് രണ്ടുദിവസംമുമ്പേ സിജിലിന്റെ ജീപ്പിലാണ് മുഖ്യപ്രതികളില്‍ ചിലര്‍ വയനാട് പൊഴുതനയിലെ റിസോര്‍ട്ടിലെത്തിയതെന്ന് പോലീസ് പറയുന്നു.
കര്‍ണാടക മൈസൂര്‍ ലഷ്കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി(27)യെ ഡിസംബര്‍ 13-ന് രാവിലെ എട്ടുമണിക്ക് താമരശ്ശേരി ചുരത്തിലെ ഒമ്പതാംവളവിന് താഴെവെച്ച് ആക്രമിച്ച് പണവും കാറും കവര്‍ന്ന കേസില്‍ ഇതോടെ ഏഴുപേര്‍ പിടിയിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.