ഗാന്ധിനഗർ : അനധികൃതമായി സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പോലീസ് പിടികൂടി.
കൈപ്പുഴ പിള്ളകവല പുളിക്കാനം ഭാഗത്ത്, ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് തിരുവനന്തപുരം സ്വദേശിയുടെ കൈപ്പുഴ പിള്ളകവല പുളിക്കാനം ഭാഗത്തുള്ള ശ്രേയസ് എന്ന വീടിന്റെ കാർപോർച്ചില്‍ നിന്നും പടുതാ വലിച്ചു കെട്ടി മറച്ച നിലയില്‍ വിവിധ ഇനത്തില്‍ പെട്ട ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ടെത്തിയത്.140 ഓളം കാർഡ്ബോർഡ് പെട്ടികളിലായി 1659 കുപ്പികളിൽ 1500 ഓളം ലിറ്റർ വിദേശമദ്യമാണ് കണ്ടെടുത്തത്.
തിരുവനന്തപുരം സ്വദേശിയായ വീട്ടുടമ വീട് വാടകയ്ക്ക് കൊടുത്തിരുന്നതായും , ഒരുമാസം മുമ്പ് വാടകക്കാർ വീട് കാലിയാക്കി പോയിരുന്നതായും, വീട് പൊളിക്കുന്നതിനു വേണ്ടി ഏൽപ്പിച്ചിരുന്നതായും ഉടമ പോലീസിനോട് പറഞ്ഞു.
തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്.ഓ ഷിജി കെ. യുടെ നേതൃത്വത്തിൽ ഇത് കണ്ടെടുക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.