ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ പൂഞ്ചിൽ നിരീക്ഷണം ശക്തമാക്കി സൈന്യം .

ശ്രീനഗർ: സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ പൂഞ്ചിൽ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കി.

അതിർത്തി രക്ഷാ സേനയും കശ്മീർ പോലീസും സംയുക്തമായാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. ഡോഗ് സ്ക്വാഡുകളും സൈന്യത്തിനൊപ്പമുണ്ടെന്നും അതിർത്തി പ്രദേശങ്ങളിൽ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും സുരക്ഷാസേന അറിയിച്ചു.

കഴിഞ്ഞ ദിവസം സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർത്തിരുന്നു. മലമുകളിൽ നിന്ന് ഭീകരർ സൈന്യത്തിന് നേരെ രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു.

ആക്രമണത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ വാഹനം തകർന്നു.ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ സേന ഭീകരര്‍ക്കെതിരെ പ്രത്യേക്രമണം നടത്തുകയും ചെയ്തു. അതിര്‍ത്തി മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !