ഈരാറ്റുപേട്ട :തിടനാട് ഗ്രാമപഞ്ചായത്തിലുള്ള പിണ്ണാക്കനാട്-ചേറ്റുതോട് റൂട്ടിൽ ചപ്പാത്തിന്റെ കരയിലുള്ള അംഗൻവാടിയിൽ സൈഡ് കൈവരി ഉണ്ടെങ്കിലും കൊച്ചു കുട്ടികളുടെ സുരക്ഷയ്ക്കായി ഒരു കമ്പിനെറ്റ് വേലി വലിച്ചു കെട്ടുന്നതിനെപ്പറ്റി രക്ഷിതാക്കൾ നിരവധി തവണ പരാതി പറഞ്ഞിട്ടും അധികാരികളുടെ ഭാഗത്തു നിന്നും തികഞ്ഞ നിസ്സംഗതയാണ് ഇതുവരെ ഉണ്ടായിരിക്കുന്നതെന്ന് ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
വാർഡ് മെമ്പറോടും, പഞ്ചായത്ത് പ്രസിഡണ്ടിനോടും, എംഎൽഎയോടും ഉൾപ്പെടെ പരാതി രക്ഷിതാക്കൾ കൊടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞതെന്നും നേതാക്കൾ പറഞ്ഞു.ഉടൻ നടപടിയെടുക്കും എന്ന് പറയുന്നതല്ലാതെ ഒരു നീക്കുപോക്കും ഇതിനു ഉണ്ടാവുന്നില്ല. മഴക്കാലത്ത് പുഴ നിറഞ്ഞൊഴുകുമ്പോൾ ഏറെ ഭയപ്പെടേണ്ട അവസ്ഥയാണ്.
കൈവരിയിൽ നിന്ന് തോട്ടിലേക്ക് നല്ല ആഴവും ഉണ്ട്. ഒരു അപകടം ഉണ്ടാകുന്നതു വരെ നോക്കിയിരിക്കാതെ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി തക്കതായ നടപടി എടുത്തില്ലെങ്കിൽ ബിജെപി തിടനാട് പഞ്ചായത്ത് കമ്മറ്റി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.