പാലാ :മുൻധാരണ അനുസരിച്ച് ജോസിൻ ബിനോ ഇന്ന് രാജിവെക്കും. നാലുവർഷം കേരള കോൺഗ്രസ് എമ്മിനും ഒരു വർഷം സിപിഐഎം പ്രതിനിധിക്കും എന്ന മുൻധാരണ പ്രകാരമാണ് സിപിഐ എം പ്രതിനിധിയായ ജോസിൻ ബിനോ രാജി സമർപ്പിക്കുന്നുത്.
പാലാ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി സിപിഐഎം പ്രതിനിധി നഗരസഭ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും സമ്പൂർണ്ണമായി ഭരണകാലം പൂർത്തീകരിക്കുകയും ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നു എന്ന ചെയർപേഴ്സൺ ജോസിൻ ബിനോ അറിയിച്ചു.ഈ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ പരമാവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചു എന്നും, ഏറ്റെടുത്ത ഉത്തരവാദിത്വം പൂർണ്ണമായും നിറവേറ്റാൻ സാധിച്ചു എന്ന സംതൃപ്തിയോടെയാണ് ഞാൻ രാജിവെക്കുന്നതെന്നും ജോസിൻ ബിനോ അറിയിച്ചു.
പദ്ധതി നിർവഹണത്തിൽ സംസ്ഥാനതലത്തിൽ മുന്നിലെത്താൻ സാധിച്ചതും, മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഓപ്പൺ ജിം ആരംഭിക്കുന്നതിനുള്ള നടപടി പൂർത്തീകരിക്കാൻ സാധിച്ചതും, വർഷങ്ങളായി അടഞ്ഞു കിടന്നിരുന്ന മുനിസിപ്പൽ വർക്കിംഗ് വുമൻസ് ഹോസ്റ്റൽ നവീകരിച്ച് പ്രവൃത്തന സജ്ജമാക്കാൻ സാധിച്ചതും നഗരസഭാ അതിർത്തിയിൽ നഗരസഭ കമാനം സ്ഥാപിച്ചതും,
ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ രണ്ടു കോടിയിൽ പരം രൂപയുടെ വികസന പ്രവർത്തഞങ്ങൾക്ക് തുടക്കമിടാൻ സാധിച്ചതും ളാലംഎൽപി സ്കൂളിന് പ്രീ പ്രൈമറി ബ്ലോക്ക് നിർമ്മിക്കാൻ സാധിച്ചതും നേട്ടമായി കരുതുന്നതായി ജോസിൻ ബിനോ പറഞ്ഞു .
ഈ കാലയളവിൽ തന്നോടൊപ്പം പ്രവർത്തിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണിയോടും മുനിസിപ്പൽ കൗൺസിലേഴ്സിനും, നഗരസഭാ സെക്രട്ടറി മുനിസിപ്പൽ ഉദ്യോഗസ്ഥർക്കും തന്റെ വോട്ടർമാരോടും ജോസിൻ ബിനോ കൃജ്ഞത അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.