"വിരമിക്കൽ എല്ലാ മാർപാപ്പമാർക്കും തുറന്ന ഒരു സാധ്യതയാണ്.എന്നാൽ താൻ ഇപ്പോൾ അതിനെക്കുറിച്ച് ആലോചിക്കുന്നില്ലെ"ന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു."ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്," ടിവി അവതാരകനായ ഫാബിയോ ഫാസിയോയോട് ഫ്രാൻസിസ് മാർപാപ്പ പ്രതികരിച്ചു.
"എനിക്ക് എന്റെ ചുമതല ചെയ്യാൻ കഴിയാതെ വരുമ്പോൾ, അതിനെക്കുറിച്ച് ചിന്തിക്കാം.വിരമിക്കൽ ഒരു ചിന്തയോ ആശങ്കയോ ആഗ്രഹമോ അല്ല, മറിച്ച് എല്ലാ മാർപ്പാമാർക്കും തുറന്നിരിക്കുന്ന ഒരു സാധ്യതയാണ്. എന്നാൽ ഇപ്പോൾ, അത് എന്റെ ചിന്തകളുടെ കൂട്ടത്തിലല്ല.എന്റെ അജപാലന ശുശ്രൂഷ എനിക്ക് സാധ്യമാകുന്നിടത്തോളം ഞാൻ അത് തുടരും " പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അടുത്തിടെ വളരെ ആശങ്ക സൃഷ്ടിച്ചിരുന്നു.ഇറ്റലിയിലെ നോവ് ചാനലിലെ "ചെ ടെമ്പോ ചെ ഫാ" എന്ന പരിപാടിയിൽ 50 മിനിറ്റിലധികം നീണ്ട അഭിമുഖത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.
ഓഗസ്റ്റിൽ പോളിനേഷ്യയിലേക്ക് ഒരു യാത്ര പോകണമെന്നും അതിനുശേഷം എപ്പോഴെങ്കിലും, അർജന്റീനയിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും പാപ്പാ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.