തൊടുപുഴ : ഡോക്ടര്‍മാരുടെ കുറവിനെത്തുടര്‍ന്ന് മുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തിച്ചികിത്സ നിര്‍ത്തിവച്ചു. നാല് ഡോക്ടര്‍മാരാണ് ഇവിടെ ആവശ്യമായുള്ളത്.
ഇതില്‍ ഒരാള്‍ പ്രസവാവധിയിലാണ്. ഒരു ഡോക്ടറെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാള്‍ 11 പഞ്ചായത്തുകളുടെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസറാണ്. നിരന്തര യോഗങ്ങളും ക്ലാസുകളും സന്ദര്‍ശനങ്ങളും ഉള്ളതിനാല്‍ ഇദ്ദേഹത്തിന് മിക്കപ്പോഴും മുട്ടം ആശുപത്രിയില്‍ ചികിത്സക്ക് സമയം തികയില്ല.മറ്റൊരു ഡോക്ടര്‍ അന്താരാഷ്ട്ര കോച്ച് കൂടിയായതിനാല്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കേണ്ടിവരുന്നുണ്ട്. ഒരു ഡോക്ടറെ വര്‍ക്കിങ് അറേഞ്ച്മെന്റ് രീതിയില്‍ മുട്ടത്ത് നിയമിച്ചിട്ടുണ്ട്. എങ്കിലും ഒ.പിയും ഐ.പിയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്.
ദിനംപ്രതി 250 മുതല്‍ 300 വരെ രോഗികള്‍ ഇവിടെ എത്തുന്നുണ്ട്. ഒരു ഡോക്ടര്‍ തന്നെ നൂറിലധികം രോഗികളെ ഒരു ദിവസം കാണേണ്ടിവരുന്നു. ഇതുമൂലം ഡോക്ടര്‍മാരും രോഗികളും ഒരുപോലെ വലയുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.