പാലാ:പാലാ തൊടുപുഴ റൂട്ടിൽ കാറും ബൈക്കും കൂട്ടിയിച്ച് അപകടം. ഇന്ന് വൈകുന്നേരം ആറു മണിയോടെ തൊടുപുഴ ഭാഗത്തു നിന്നും വന്ന കാർ എതിർ ദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു ഇവരെ പ്രദേശവാസികളും, പാലാ ട്രാഫിക് എസ് ഐ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് പ്രവിത്താനം എംകെഎം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു പരിക്കേറ്റവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണങ്ങൾക്ക് ശേഷം തുടർ നടപടികൾ എടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.