കോഴിക്കോട്: നിധി ലിമിറ്റഡിനുകീഴിലെ ധനകാര്യസ്ഥാപനമായ സിസ് ബാങ്കിന്റെ മറവില്‍ കോടികള്‍ തട്ടിയെന്ന ആരോപണത്തില്‍ ടി. സിദ്ദിഖ് എം.എല്‍.എ.യുടെ ഭാര്യയും സിസ് ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറുമായിരുന്ന ഷറഫുന്നീസയടക്കം അഞ്ചുപേരെ പ്രതിചേര്‍ത്ത് നടക്കാവ് പോലീസ് കേസെടുത്തു.
സ്ഥാപനത്തിന്റെ സ്ഥാപകന്‍ കടലുണ്ടി സ്വദേശി വസീം തൊണ്ടികോടനാണ് ഒന്നാംപ്രതി.വെസ്റ്റ്ഹില്‍ സ്വദേശിനിയായ 62-കാരി നല്കിയ പരാതിയിലാണ് കേസെടുത്തതെന്ന് നടക്കാവ് പോലീസ് പറഞ്ഞു.വസീം തൊണ്ടികോടന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടി വെള്ളിയാഴ്ച സ്വീകരിക്കും.3000-ത്തോളംപേരില്നിന്നായി 20 കോടിയോളംരൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ പറയുന്നത്.
ഭാര്യ ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍സ്ഥാനം നേരത്തേ ഒഴിഞ്ഞതാണെന്ന് കഴിഞ്ഞദിവസം ടി. സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.