നെറ്റ്ഫ്ളിക്സിനെതിരെ ഹർജിയുമായി കൂടത്തായി കേസ് പ്രതി.

കോഴിക്കോട്: നെറ്റ്ഫ്ളിക്സിനെതിരെ ഹർജിയുമായി കൂടത്തായി കേസ് പ്രതി. കേസിലെ രണ്ടാംപ്രതിയായ എം.എസ്. മാത്യുവാണ് നെറ്റ്ഫ്ളിക്സിനെതിരെ ഹർജിയുമായി രം​ഗത്തെത്തിയത്.

കൂടത്തായി കേസ് സംബന്ധിച്ച് നെറ്റ്ഫ്ളിക്സും ചില ഓൺലൈൻ മാധ്യമങ്ങളും ചാനലുകളും തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നാണ് ഹർഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

എം.എസ്. മാത്യു നൽകിയ ഹർജി പ്രോസിക്യൂഷന്റെ മറുപടിക്കായി 29-ാം തീയതിയിലേക്ക് മാറ്റി. ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒന്നാംപ്രതി ജോളി സമർപ്പിച്ച ഹർജിയും കൊലപാതകപരമ്പരയിലെ മറ്റുകേസുകളും അന്ന് കോടതി പരിഗണിക്കും.

ഇക്കഴിഞ്ഞ ഡിസംബർ 22-നാണ് കറി ആൻഡ് സയനേഡ്: ദ ജോളി ജോസഫ് കേസ് എന്ന പേരിൽ നെറ്റ്ഫ്ളിക്സ് ഡോക്യു സീരീസ് പുറത്തിറങ്ങിയത്. യഥാർത്ഥ ദൃശ്യങ്ങളും അഭിമുഖങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് സീരീസ് പുറത്തിറങ്ങിയത്. മലയാളം, ഹിന്ദി, ഇം​ഗ്ലീഷ് ഭാഷകളിൽ സ്ട്രീമിം​ഗ് തുടരവേയാണ് കേസിലെ രണ്ടാം പ്രതി ഇതിനെതിരെ ഹർജിയുമായി രം​ഗത്തെത്തിയത്.

അതിനിടെ കേസിൽ ജോളിയുടെ അയൽവാസിയെയും മുൻ താമരശ്ശേരി എസ്.ഐ.യെയും വെള്ളിയാഴ്ച വിസ്തരിച്ചു.

റോയ് തോമസ് പൊന്നാമറ്റം വീടിന്റെ ബാത്ത് റൂമിൽ ബോധരഹിതനായി കുടുങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞ് അവിടെ ചെന്നിരുന്നെന്നും തന്റെ കാറിലാണ് റോയ് തോമസിനെ ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും 122 -ാം സാക്ഷി ജോളിയുടെ അയൽവാസിയായ മുഹമ്മദ് റൗഫ് മൊഴിനൽകി.

2011-ൽ സംഭവം നടക്കുമ്പോൾ കൂടെ ജോളിയും മഞ്ചാടിയിൽ മാത്യുവും വന്നിരുന്നെന്നും മുഹമ്മദ് റൗഫ് കോടതിയിൽ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !