സർഗക്ഷേത്ര വിമെൻസ് ഫോറംത്തിന്റെ നേതൃത്വത്തിൽ 100 കാൻസർ രോഗികൾക്ക് ചികിത്സാധനവും വിഗ്ഗും, കിറ്റും വിതരണം ചെയ്തു.

കോട്ടയം :ചങ്ങനാശ്ശേരി സർഗക്ഷേത്ര വിമെൻസ് ഫോറം തിരഞ്ഞെടുത്ത 100 കാൻസർ രോഗികൾക്ക് ചികിത്സാധനവും സ്വാഭാവിക തലമുടി ഉപയോഗിച്ചുള്ള വിഗ്ഗും കിറ്റും, വിതരണം ചെയ്തു.

അച്ചാർ നിർമാണത്തിലൂടെയും ഉദാരമതികളായ അനേകം സുമനസ്സുകളുടെയും അറുപതോളം സർഗക്ഷേത്ര വിമൻസ് ഫോറം അംഗങ്ങളുടെയും സഹകരണത്തിലൂടെയാണ് ഇതിനാവശ്യമായ ധനസമാഹരണം നടത്തിയത്.
സർഗക്ഷേത്ര വിമൻസ് ഫോറം പ്രസിഡന്റ് മിനി ജേക്കബ് അധ്യക്ഷത വഹിച്ചു. സോഷ്യൽ ആക്ടിവിസ്റ്റായ ദയാഭായി ഉദ്ഘാടനവും ചികിത്സാസഹായ വിതരണവും നിർവഹിച്ചു.

നിഷാ ജോസ് കെ.മാണി മുഖ്യാതിഥിയായി. വാഴപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്‌സ് പ്രായിക്കളം, വിമൻസ് ഫോറം സെക്രട്ടറി മഞ്ജു ബിജോയ്,

പ്രോഗ്രാം കോ-ഓർഡിനേറ്റർ എൽസമ്മ കോട്ടപ്പുറം, ബീനാ ജോസ്, റെനി സുനിൽ, ടെസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !