വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തില്‍ നിന്ന് പിന്മാറി വിവേക് രാമസ്വാമി.
നവംബര്‍ അഞ്ചിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പ് തിങ്കളാഴ്ചയാണ് ആരംഭിച്ചത്.ആദ്യ ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പായ അയോവ കോക്കസിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് വിവേകിന്റെ പിന്മാറ്റ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഒപ്പം ഡൊണാള്‍ഡ് ട്രംപിന് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം അയോവ കോക്കസ് നടക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ വിവേകിനെതിരേ ട്രംപ് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. വിവേകിനെ തട്ടിപ്പുകാരന് എന്ന് വിശേഷിപ്പിച്ച ട്രംപ്, വിവേകിന് വോട്ട് ചെയ്യുന്നത് മറുപക്ഷത്തിന് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും വിമര്‍ശിച്ചിരുന്നു.
ജൂണ്‍ നാലുവരെയാണ് ഉള്‍പ്പാര്‍ട്ടി തിരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ 1215 പ്രതിനിധികളുടെ എങ്കിലും പിന്തുണ കിട്ടുന്ന ആളാകും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. അയോവ കോക്കസില്‍ ഡൊണാള്‍ഡ് ട്രംപാണ് വിജയിച്ചത്.
ഇതോട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വ സാധ്യതയില്‍ അദ്ദേഹം മുന്‍പന്തിയില്‍ എത്തുകയും ചെയ്തു. 7.7 ശതമാനം വോട്ടു നേടിയ വിവേക് നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു.
മുപ്പത്തെട്ടുകാരനായ വിവേകിന്റെ കാമ്പയിന് തന്ത്രങ്ങള്‍ക്ക് ട്രംപിന്റേതുമായി ഏറെ സാമ്യമുണ്ടെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. ഒഹായോ സ്വദേശിയായ വിവേകിന്റെ മാതാപിതാക്കള്‍ കേരളത്തില്‍നിന്ന് കുടിയേറിയവരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.