ബോളിവുഡിലെ താരങ്ങളുടെ ഓഫ് സ്ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അതുപോലെ തന്നെ താരങ്ങളുടെ കുടുംബത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.ബോളിവുഡിലെ വലിയ വിവാദങ്ങളിലൊന്നായിരുന്നു കങ്കണ റണാവത്തും ഹൃത്വിക് റോഷനും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍. കങ്കണയാണ് താനും ഹൃത്വിക്കും പ്രണയത്തിലായിരുന്നു എന്ന് വെളിപ്പെടുത്തുന്നത്. എന്നാല്‍ ഹൃത്വിക് ഇത് നിഷേധിച്ചു.
കങ്കണ പറയുന്നതെല്ലാം വെറും ഭാവനാ സൃഷ്ടി ആയിരുന്നുവെന്നാണ് ഹൃത്വിക് പറഞ്ഞത്. പിന്നാലെ ഹൃത്വിക് കങ്കണയ്ക്കെതിരെ മാനനഷ്ട കേസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷന് തന്റെ കുടുംബത്തിനെതിരെ നടത്തിയ തുറന്നു പറച്ചില് വലിയ വാര്‍ത്തയായി മാറിയിരുന്നു. അന്ന് സുനൈനയും കുടുംബവും തമ്മിലുള്ള പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെട്ടുവെങ്കിലും അന്നത് വലിയ സംഭവം തന്നെയായിരുന്നു.
അച്ഛന് രാകേഷ് റോഷനെതിരെയാണ് സുനൈന രംഗത്തെത്തിയത്. കുടുംബാംഗങ്ങള്‍ തന്നെ അപമാനിക്കുകയാണെന്നും തന്റേത് നരകതുല്യമായ ജീവിതമാണെന്നുമായിരുന്നു സുനൈനയുടെ വെളിപ്പെടുത്തല്‍. കൂടാതെ ഹൃത്വക്കുമായുള്ള കേസില്‍ കങ്കണയെ അന്ന് സുനൈന പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അന്ന് പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു സുനൈന മനസ് തുറന്നത്.
ഞാന്‍ പ്രണയിക്കുന്നത് ഒരു തീവ്രവാദിയെ ആണെന്ന് പറഞ്ഞ് അച്ഛന് എന്റെ കരണത്തടിച്ച. പക്ഷെ റുഹൈല്‍ അങ്ങനെ ഒരാളല്ല. ആയിരുന്നുവെങ്കില്‍ അവന് ഇങ്ങനെ പരസ്യ ജീവിതം നയിക്കുകയോ മീഡിയ രംഗത്ത് ജോലി ചെയ്യുകയും ചെയ്യില്ലായിരുന്നു. അവന് ഇരുമ്പഴിക്കുള്ളില്‍ ആയേനെ. ഫെയ്സ്ബുക്കിലൂടെയാണ് ഞാന്‍ റുഹൈലിനെ പരിചയപ്പെടുന്നത്.'' എന്നാണ് സുനൈന പറഞ്ഞത്.
റൂഹൈല് അമീന് എന്നാണ് പേര്. മാധ്യമപ്രവര്‍ത്തകനാണ്. ഞാന്‍ ഇതേക്കുറിച്ച് പറയണമെന്ന് കരുതിയിരുന്നതല്ല. പക്ഷെ ഇപ്പോള്‍ അവര്‍ എന്റെ ജീവിതം നരകതുല്യമാക്കിയിരിക്കുകയാണ്. ഇനിയും സഹിക്കാനാകില്ലെന്നാണ് സുനൈന പറഞ്ഞത്. പിന്നാലെ താരം കുടുംബത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.
'അവനെ കാണാന്‍ അവര്‍ അനുവദിക്കുന്നില്ല. വിവാഹത്തെക്കറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷെ ഇപ്പോള്‍ റൂഹൈലിനൊപ്പമുണ്ടാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന് മുസ്ലീം ആയത് കൊണ്ട് മാത്രമാണ് അവര്‍ക്ക് അവനെ അംഗീകരിക്കാന്‍ സാധിക്കാത്തത്. ഭീകരനായിരുന്നുവെങ്കില് അവന് എന്തിനാണ് മീഡിയയില്‍ ജോലി ചെയ്യുന്നതും ഗൂഗിളില്‍ നിറഞ്ഞു നില്ക്കുന്നതും?'' എന്നാണ് സുനൈന പറഞ്ഞത്.പിന്നാലെയാണ് താരം കങ്കണയെക്കുറിച്ച് സംസാരിച്ചത്. ''ഞാന്‍ രംഗോലിയുടെ ട്വീറ്റുകള്‍ വായിക്കുന്നുണ്ട്. ഞാനൊന്നും കാര്യമാക്കുന്നില്ല. കാരണം അതാണ് സത്യം. ഞാന്‍ എന്നും സത്യത്തെയാണ് പിന്തുണച്ചിട്ടുള്ളത്. ഞാന്‍ കങ്കണയേയും രംഗോലിയേയും കാണുന്നുണ്ട്. അവര്‍ എനിക്ക് നീതി നേടിത്തരും. എന്റെ നിലപാട് എനിക്ക് തന്നെ തിരിച്ചടിയായേക്കും. പക്ഷെ ഞാനത് കാര്യമാക്കുന്നില്ല'' എന്നാണ് സുനൈന പറഞ്ഞത്.
അതേസമയം കങ്കണയ്ക്കും ഹൃത്വിക്കിനും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും സുനൈന പറഞ്ഞിരുന്നു. തീയില്ലാതെ പുകയുണ്ടാകില്ലല്ലോ എന്നും സുനൈന പറഞ്ഞിരുന്നു. കങ്കണ തന്റെ ആശംസ നിരസിച്ചതിനെക്കുറിച്ചും സുനൈന സംസാരിക്കുന്നുണ്ട്.
ഞാനും കങ്കണയും നല്ല സുഹൃത്തുക്കളായിരുന്നു നേരത്തെ. പിന്നെ ടച്ച് വിട്ടു പോയി. അവള്‍ക്ക് ദേശീയ പുരസ്കാരം കിട്ടിയപ്പോള്‍ ഞാന്‍ മെസേജ് അയച്ചു. എന്നാല്‍ കുടുംബം കാരണം ഞാനുമായി സൗഹൃദം ഉണ്ടാക്കാന്‍ പറ്റില്ലെന്ന് അവള് പറഞ്ഞുവെന്നാണ് സുനൈന പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.