പള്ളിക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവതി മരിച്ചനിലയിൽ

പള്ളിക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവതി മരിച്ചനിലയിൽ

കാസർകോട്: കാസർകോട് പള്ളിക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

വയനാട് കല്‍പ്പറ്റ കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍ എ.വി.ജോസഫിന്റെ മകള്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. പള്ളിക്കര മസ്തിഗുഡ്ഡെയില്‍ റെയില്‍വേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണതാകാമെന്നാണ് നിഗമനം.

വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ബേക്കല്‍ ഭാഗത്ത് ട്രാക്കില്‍ ഒരാള്‍ വീണു കിടക്കുന്നുവെന്ന വിവരം മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാസർകോട് റെയില്‍വേ പൊലീസിനെ അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച പഴ്സിലെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജരാണ് ഐശ്വര്യ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !