വിമാന ഇന്ധനത്തിന് വിലയിടിവ്; യാത്രാ നിരക്കുകൾ കുറയുമെന്ന് സൂചന

ഡൽഹി :ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വിലയിലുണ്ടായ ഇടിവ് കാരണം ഇൻഡിഗോ മൂന്ന് മാസത്തിന് ശേഷം ആഭ്യന്തര, രാജ്യാന്തര റൂട്ടുകളിലെ ഇന്ധന സർ ചാർജ്  നീക്കം ചെയ്തു.

ഇൻഡിഗോ  സർചാർജ് ഒഴിവാക്കുന്നത് ഭൂരിഭാഗം റൂട്ടുകളിലും വിമാന നിരക്ക് കുറയ്ക്കാൻ ഇടയാക്കും.

"എടിഎഫ് വിലകൾ എപ്പോഴും മാറുന്നതിനാൽ , വിലയിലോ വിപണി സാഹചര്യങ്ങളിലോ ഉണ്ടാകുന്ന ഏത് മാറ്റത്തിനനുസരിച്ചും ഞങ്ങളുടെ നിരക്കുകളും മാറി കൊണ്ടിരിക്കും",

എയർലൈൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. നവംബറിൽ 6 ശതമാനവും ഡിസംബറിൽ 4 ശതമാനവും കുറച്ചതിനെത്തുടർന്ന് ജനുവരി 1 ന് ഏവിയേഷൻ ടർബൈൻ ഇന്ധന വില കിലോലിറ്ററിന് ഏകദേശം 4 ശതമാനം കുറച്ച് 1.02 ലക്ഷം രൂപയായി. 

മൂന്ന് മാസം മുൻപ് ക്രൂഡ് ഓയിൽ വില ഉയർന്നത് തുടർച്ചയായി നാല് മാസത്തെ എടിഎഫ് വിലയിൽ വർദ്ധനവിന് കാരണമായി.

ഇത് കാരണം ഇൻഡിഗോ  എയർലൈൻ എല്ലാ റൂട്ടുകളിലും ഇന്ധന സർചാർജ് ഏർപ്പെടുത്തിയിരുന്നു. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40-45 ശതമാനം  ഇന്ധന ചെലവുകളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !