തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി കടുപ്പിച്ച് പോലീസ്.
പൊതുമുതല്‍ നശിപ്പിച്ച കുറ്റം ചുമത്തി മൂന്നുകേസുകള്‍ കൂടിയെടുത്തു. റിമാന്‍ഡില്‍ ആയതിനാല്‍ ജില്ലാ ജയിലിലെത്തി പോലീസ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.സെക്രട്ടിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമം കാട്ടി, പോലീസ് വാഹനങ്ങള്‍ തല്ലിതകര്‍ത്തു എന്നീ കുറ്റങ്ങള്‍ക്ക് കന്റോണ്‍മെന്റ് പോലീസ് രണ്ട് കേസും ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് ഒരു കേസുമാണ് പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രാഹുലിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം. മൂന്ന് കേസുകളില്‍ റിമാന്‍ഡ് ചെയ്യാനായി രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്നാണ് രാഹുലിനെ ആദ്യം അറസ്റ്റ് ചെയ്തത്.
അതേ സമയം സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ ഇന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടക്കുകയാണ് കോഴിക്കോടും തൃശൂർ കളക്ട്രേറ്റ് പടിക്കലും വലിയ തോതിലുള്ള സംഘർഷമാണ് നപൊലീസുമായി നടന്നുകൊണ്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.