കോട്ടയം : ഈരാറ്റുപേട്ട നഗരസഭയില്‍ 2024-25 പദ്ധതി രൂപികരണവുമായി ബന്ധപെട്ട് വികസന സെമിനാര്‍ നടത്തി.
രാവിലെ 10.30ന് ഈരാറ്റുപേട്ട ശാദിമഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന വികസന സെമിനാറും ഏകദിന ശില്‍പ്പ ശാലയും പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയര്‍പേഴ്സണ്‍ സുഹറാ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍മ്മാന്‍ അഡ്വ വി.എം മുഹമ്മദ് ഇല്ല്യാസ് സ്വഗതം പ്രഭാഷണം നടത്തി.
വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രിമതി ഫാസിലാ അബ്സാര്‍ കരട് പദ്ധതി രേഖാ അവതരിപ്പിച്ചു.ക്ഷേമകാര്യ സ്റ്റാന്ററ്റിങ്ങ് ചെയര്‍മ്മാന്‍ പി.എം. അബ്ദുല്‍ ഖാദര്‍, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷെഫ്നാ അമീന്, കൗണ്സിലറന് മാരായ സഹലാ ഫിര്‍ദൗസ്,നാസര്‍ വെള്ളൂപറബില്,അബ്ദുല്‍ ലത്തീഫ്,ഫസിൽ റഷീദ്, അൻസർ പുള്ളോലിൽ, റിയാസ് പ്ലാമൂട്ടിൽ,സുനിതാ ഇസ്മയില്‍,എസ് കെ നൗഫല്‍,സുനില്‍ കുമാര്‍
ഷൈമാ ,നൗഫിയാ ഇസ്മയില്‍ ലീനാ ജയിംസ് ഫാത്തിമാ മാഹിന്‍ എ.എം എ ഖാദര്‍
സെക്രട്ടറി ഇന്‍ചാര്‍ജ് ബിനീഷ് കുമാര്‍,ക്ളീന്‍ സിറ്റി മാനേജര്‍ രാജന് പ്ളാന്‍ ക്ളര്‍ക്ക് ലത വിവിധ ഡിപ്പാര്‍ട്മെന്റുകളുടെ നിര്‍വഹകണ ഉദ്ദ്യോഗസ്ഥര്‍ വര്‍ക്കിംങ്ങ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നവര്‍ സെമിനാറില്‍ പങ്കെടുത്തു.
നഗരസഭക്കായി ഐ.സി.ഐസി.ഐ ബാങ്ക് സൗജന്യമായി നല്കിയ ഇലക്ട്രിക്ക് വാഹനത്തിന്റെ താക്കോല്‍ ദാനം റീജണല്‍ ഓഫീസര്‍ ഹരി കൃഷ്ണന്നും ഫ്ളാക് ഓഫ് കര്‍മ്മം എം.എല്‍.എ യും നിര്‍വഹിച്ചു ചടങ്ങില്‍ പാലിയേറ്റിവ് വളണ്ടിയരെ ആദരിക്കലും നടത്തി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.