കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിയെയും രൂക്ഷമായി വിമര്‍ശിച്ച് കെ. മുരളീധരന് എം.പി.
നിരവധി ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ മണിപ്പുരില്‍ തകര്‍ക്കുമ്പോള്‍ ഒരു കിരീടം കൊടുത്താലൊന്നും ക്രൈസ്തവരുടെ മനസ് മാറുമെന്ന് കരുതരുതെന്ന് സുരേഷ് ഗോപിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കിരീടം കൊടുക്കുന്നതില്‍ തെറ്റില്ല.എന്നാല്‍ എന്തിനാണ് പബ്ലിസിറ്റി നല്‍കുന്നത്. രാഷട്രീയമുതലെടുപ്പിനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. അയോധ്യവിഷയം വോട്ടുകിട്ടാനുള്ള തന്ത്രമാണെന്നും ഇതൊന്നും കേരളത്തില്‍ വിലപ്പോവില്ലെന്നും മുരളീധരന് പറഞ്ഞു.
കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലേക്കുള്ള മോദിയുടെ വരവ് ബി.ജെ.പിക്ക് യാതൊരു ഗുണവും ഉണ്ടാക്കില്ല. മോദി കേരളത്തില്‍ സ്ഥിരതാമസമാക്കിയാലും കാര്യമില്ല.
അദ്ദേഹം ജനങ്ങള്‍ക്ക് ടാറ്റ നല്‍കും ജനങ്ങള്‍ തിരിച്ചും ടാറ്റ നല്‍കും. എന്നാല്‍ ജനങ്ങള്‍ വോട്ട് നല്‍കുക യു.ഡി.എഫിന് ആയിരിക്കുമെന്ന് മുരളീധരന് വ്യക്തമാക്കി.
കരുവന്നൂര്‍ കേസില്‍ പി. രാജീവിന് എതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സത്യവാങ്മൂലം ഗൗരവമുള്ളതാണ്. എന്നാല്‍ ഇ.ഡി. എവിടെവരെ പോകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. അപകടംപിടിച്ച കളിയാണ് കരുവന്നൂരില്‍ സി.പി.എം. കളിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പി. ഇതരനേതാക്കളെയും മന്ത്രിമാരേയും അകത്താക്കുന്ന ഇ.ഡി., കേരളത്തില്‍ ബി.ജെ.പിക്ക് വേണ്ടി അന്തര്‍ധാര ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്ന വിശ്വസം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി.എന്‍. പ്രതാപനുവേണ്ടി തൃശൂരില്‍ ചുവരെഴുതിയ നടപടിയെയും മുരളീധരന് തള്ളിപ്പറഞ്ഞു. സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിക്കാതെ ആരും ചുവരെഴുതാന്‍ പാടില്ല.
പ്രതാപന് ചിഹ്നം വരയ്ക്കാനാണ് പറഞ്ഞത്. പക്ഷെ മുന്നണിയില്‍ തീരുമാനമാകാതെ ചിഹ്നം വരയ്ക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.