തൊടുപുഴ :"മോദിയുടെ ഗ്യാരൻ്റി പുതിയ കേരളം" എന്ന മുദ്രാവാക്യവുമായി ഇന്ന്(27-1-24) കാസർകോഡ് നിന്നും ആരംഭിച്ച എൻ.ഡി.എ.സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന പ്രസിഡൻ്റുമായ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഫെബ്രു 14 ബുധനാഴ്ച ഇടുക്കിയിൽ എത്തിച്ചേരും.
ദേശീയ രാഷ്ട്രീയത്തിൽ എൻ.ഡി.എ.യ്ക്ക് അനുകൂലമായി നടക്കുന്ന സംഭവ വികാസങ്ങളോടെ "ഇത്തവണ 400 കടക്കും"എന്ന ലക്ഷ്യത്തോടെ പാർലമെൻറ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ച ശേഷം ആരംഭിച്ച പദയാത്രക്ക് ഇടുക്കിയിൽ ഉജ്വല വരവേൽപ് നൽകുവാനുള്ള പ്രവർത്തനത്തിലാണ് ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിലെ ദേശീയ ജനാധിപത്യ സംഖ്യത്തിൻ്റെ പ്രവർത്തകർ.
ഈ പരിപാടിയുടെ വിജയത്തിനായി തൊടുപുഴയിൽ ചേർന്ന യോഗത്തിൽ വച്ച് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചുഇതേ പോലെ താഴെ ഘടകങ്ങളിലും സ്വാഗത സംഘങ്ങൾ രൂപീകരിക്കും.
എൻ.ഡി.ഏ.ഇടുക്കി ജില്ലാ ചെയർമാൻ സി.സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം ബിജെപി സംസ്ഥാന ജന.സെക്രഅഡ്വ.ജോർജ് കുര്യൻ ഉൽഘാടനം ചെയ്തു.എൻ.ഡി.ഏ.ജില്ലാ കൺവീനർ കെ.ഡി. രമേശ് മുഖ്യ പ്രഭാഷണം നടത്തി.
ഇടുക്കി ലോക്സഭാ ഇൻചാർജ് എൻ.ഹരി പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.ബി.ഡി.ജെ.എസ് സംസ്ഥാന സെക്ര.ഷൈൻ കെ കൃഷ്ണൻ, കാമരാജ് കോൺഗ്രസ്സ് സംസ്ഥാന വർക്കിങ്ങ് പ്രസി.
എം.ഏ.അലി, ജെആർപി സംസ്ഥാന ട്രഷറർ ജോൺസൻ, സോഷ്യലിസ്റ്റ് ജനതാദൾ മേഘലാ കൺവീനർ പത്മകൃഷ്ണഅയ്യർ, ആർ.എൽ.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി.ഹരിപ്രസാദ്,
നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്.കാരാങ്കൽ ബാബു എന്നിവർ സംസാരിച്ചു. ബിജെപി ജില്ലാ ജന.സെക്രട്ടറിമാരായ വി.എൻ.സുരേഷ് സ്വാഗതവും, വി.എസ് രതീഷ് നന്ദിയും രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.