കോട്ടയം : കോട്ടയത്ത് ബേക്കർ മെമ്മോറിയൽ സ്കൂളിൽ വൻ മോഷണം.ക്യാമറകളും, കുട്ടികളുടെ ചാരിറ്റി ബോക്സും, നിരീക്ഷണ ക്യാമറ യൂണിറ്റുകളും കവർന്നു.
സ്കൂളിന്റെ ഹൈസ്കൂൾ ബ്ലോക്കിലും, ഹയർസെക്കൻഡറി ബ്ലോക്കിലും മോഷണം നടന്നു . പ്രിൻസിപ്പളിന്റെയും ഹെഡ്മിസ്ട്രസിന്റെയും ഓഫീസുകൾ, ഹയർ സെക്കൻഡറി , ഹൈസ്കൂൾ അധ്യാപകരുടെ സ്റ്റാഫ് റൂമുകൾ എന്നിവിടങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്.രാവിലെ സ്കൂൾ തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം വിവരം ആദ്യം അറിഞ്ഞത്. പ്രിൻസിപ്പലിന്റെയും, ഹെഡ്മിസ്ട്രസിന്റെയും അലമാരയിൽ സൂക്ഷിച്ചിരുന്ന ഡിഎസ്എൽആർ ക്യാമറകളും, അധ്യാപകർ അലമാരയിൽ സൂക്ഷിച്ചിരുന്ന വിദ്യാർത്ഥികൾ സംഭാവനയായി നൽകുന്ന ചാരിറ്റി ബോക്സുകളും മോഷണം പോയി.
സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ ഡിവിആർ യൂണിറ്റും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.