കണ്ണൂർ: നവകേരള സദസ്സിനിടെ മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ സഞ്ചരിച്ച ബസിന് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച കേസിൽ റിമാൻഡിലായി ജാമ്യം കിട്ടിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കു സ്വീകരണം നൽകി സിപിഎം.
നവകേരള സദസ്സുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പഴയങ്ങാടിയിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകരായ കെ.പി.അർജുൻ, അതുൽ കണ്ണൻ, എം.അനുരാഗ്, പി.പി.സതീശൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.മാടായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ കല്യാശേരി എംഎൽഎ എം.വിജിയൻ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.
സഖാക്കളുടെ അനുഭവങ്ങൾ മുന്നോട്ടുള്ള പ്രവർത്തനത്തിൽ കരുത്താകുമെന്നും അവരെ ഹൃദയത്തോട് ചേർക്കുന്നതായും വിജിൻ പ്രസംഗത്തിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.