അയർലണ്ട്: ഡബ്ലിനിലെ തെരുവിൽ അജ്ഞാത മൃതദേഹം. ഡബ്ലിനിൻ നഗരത്തിൽ തെരുവോരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗാർഡ വൃത്തങ്ങൾ.
മരണപ്പെട്ട വെക്തി 40 വയസിനടുത്തു പ്രായമുള്ള ഐറിഷ് പൗരനാണെന്ന് ഗാർഡ ഉദ്യോഗസ്ഥർ പറഞ്ഞു. അതേ സമയം കൂടുതൽ വെളിപ്പെടുത്തലിന് ഉദ്യോഗസ്ഥർ തയ്യാറായില്ല.ചൊവ്വാഴ്ച പുലർച്ചെ സെന്റ് ആൻഡ്രൂസ് സ്ട്രീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭവന രഹിതരുടെ പ്രാദേശിക സംഘടനയാണ് വിവരം ഉദ്യോഗസ്ഥരെ അറിയിച്ചത്. തെരുവിൽ മൃതദേഹം കണ്ടെത്തിയ സംഭവം ഞെട്ടൽ ഉളവാക്കിയെന്നും ഭവന രഹിതരുടെ രക്ത സാക്ഷിയാണ് മരണപെട്ട വ്യക്തിയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ഹൗസിംഗ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
മരണപെട്ട വ്യക്തിയുടെ ശരീരത്തിൽ നിന്നും തിരിച്ചറിയൽ രേഖകളോ മറ്റ് അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തിൽ ദുരൂഹത ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
രാജ്യത്ത് ഭവന രഹിതർ ആയവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നതായി വിവിധ സംഘടനാ പ്രവർത്തകർ പറഞ്ഞു.
സർക്കാർ ഭവന രഹിതരുടെ പുനരധിവാസ കാര്യത്തിൽ കാണിക്കുന്നത് നിഷേധാത്മക നിലപാടാണെന്നും ഭവന രഹിതരുടെ സംഘടനാ പ്രവർത്തകർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.