ഈരാറ്റുപേട്ട : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ മണ്ഡപത്തിൽ പാറ ഭാഗത്ത് അംഗൻവാടി ജംഗ്ഷനിൽ നിന്നും ഈരാറ്റുപേട്ട -പൂഞ്ഞാർ റോഡിലെ മറ്റയ്ക്കാട് എത്തിച്ചേരുന്ന റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രഞ്ജിത്ത് എം ആർ, പഞ്ചായത്ത് അംഗം വിഷ്ണുരാജ്, മുൻ വാർഡ് മെമ്പർ ജിഷ സന്തോഷ് രാഷ്ട്രീയ നേതാക്കന്മാരായ മധു കുമാർ, ജോഷി മൂഴിയാങ്കൽ , ടോമി പുറപ്പുഴ, ജോസ് തെക്കേൽ, അഭിജിത്ത് ജോൺ, ലിന്റോ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്നും 7 ലക്ഷം രൂപയും, എംഎൽഎ ഫണ്ടിൽനിന്നും 3 ലക്ഷം രൂപയും ഉൾപ്പെടെ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്.
റോഡ് യാഥാർത്ഥ്യമായതോടെ മണ്ഡപത്തിൽ പാറ പ്രദേശത്തുള്ളവർക്ക് മറ്റയ്ക്കാട്, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതിന് രണ്ട് കിലോമീറ്റർ കുറഞ്ഞ ദൂരത്തിൽ എത്തിച്ചേരാൻ കഴിയും എന്നുള്ളത് ഈറോഡ് മൂലമുണ്ടായ വലിയൊരു നേട്ടമാണ്.
മുൻപ് മണ്ഡപത്തിൽ പാറ പ്രദേശത്തുള്ളവർക്ക് പൂഞ്ഞാർ പനച്ചിപ്പാറയിൽ എത്തി മാത്രമേ ഈരാറ്റുപേട്ടയ്ക്ക് പോകുവാൻ കഴിയുമായിരുന്നുള്ളൂ. പ്രദേശത്ത് പ്രവർത്തിക്കുന്ന അംഗൻവാടിയിൽ എത്തുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ റോഡ് ഏറെ പ്രയോജനപ്രദമായി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.