കോട്ടയം :ഉഴവൂർ പഞ്ചായത്തിൽ 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് മെനുസ്ട്രൽ കപ്പ് വിതരണം പദ്ധതി പൂർത്തിയായി. പദ്ധതിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ എം തങ്കച്ചൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, മെമ്പര്മാരായ സിറിയക് കല്ലടയിൽ, എലിയമ്മ കുരുവിള, മേരി സജി എന്നിവർ ആശംസകൾ അറിയിച്ചു.പ്രാഥമിക ആരോഗ്യ ചുമതലയുള്ള ഡോ മാമ്മൻ യോഗത്തിന് സ്വാഗതം ആശംസിച്ചു.75000 രൂപ വിനിയോഗിച്ച് 250 വനിതകൾക്കാണ് മെനുസ്ട്രൽ കപ്പ് വിതരണം ചെയ്യുന്നത്. Hll പ്രതിനിധി ഡോ ശാരിക ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.
പരിസ്ഥിതി സൗഹൃദം, സാമ്പത്തിക ലാഭം, മെച്ചപ്പെട്ട ആരോഗ്യം എന്നീ കാരണങ്ങളാൽ മെനുസ്ട്രൽ കപ്പ് വനിതകൾക്ക് ഉപകാരപ്പെടും എന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.