ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയ്ക്ക് അസമിൽ വീണ്ടും വിലക്ക്. ഗുവാഹത്തിയിലെ റോഡുകളിലൂടെ നീങ്ങാന്‍ അസമിലെ ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ റോഡ് തടസ്സങ്ങൾ സൃഷ്ടിച്ചുവെന്നാരോപിച്ച് ഹിമന്ത ബിശ്വ ശർമ്മയും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള കടുത്ത തർക്കത്തിനിടയിലാണ് പുതിയ സംഭവവികാസം.ഗുവാഹത്തിയിൽ ഇന്ന് പ്രവൃത്തി ദിവസമാണെന്നും പ്രധാന നഗര റോഡുകളിൽ യാത്ര അനുവദിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും സർക്കാർ അറിയിച്ചു.
അതിനാല്‍ നഗരത്തിന് ചുറ്റും റിംഗ് റോഡ് പോലെ പ്രവര്‍ത്തിക്കുന്ന ദേശീയ പാത 27 ലൂടെയാണ് യാത്ര പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പ്രധാന വഴികളിലൂടെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി.പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് കോണ്‍ഗ്രസ് പ്രവർത്തകർ പൊളിച്ച് നീക്കി. ഇതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. രാഹുല്‍ഗാന്ധി ബസിന് മുകളില്‍ നില്‍ക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.