ഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്തത് രാഹുൽഗാന്ധിയുടെ ഡ്യൂപോ? ബിജെപിയുടെ പുതിയ ആരോപണങ്ങളാണ് ഇപ്പോൾ വാർത്തയാകുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ആരോപണത്തിന് പിന്നിൽ ഒരു അപരൻ ഉണ്ട്,'
ജോഡോ യാത്രയിൽ രാഹുലിൻറെ രൂപസാദൃശ്യമുള്ള രാകേഷ് എന്നൊരാളുണ്ട്. ഭാരത് ജോഡോ യാത്ര നടക്കുമ്പോൾ രാകേഷും ശ്രദ്ധാകേന്ദ്രമാവുന്നുണ്ട്.രാഹുൽഗാന്ധിയുടെ ആദ്യയാത്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ലുക്കെന്ന് രാകേഷ് പറയുന്നു.
താടിയും മുടിയും നീട്ടിയ ലുക്ക് രാഹുൽഗാന്ധിക്ക് സമർപ്പിക്കുന്നുവെന്നും രാജേഷ് പറയുന്നു.വിദ്യാർത്ഥി കാലം മുതൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് വരികയാണെന്ന് രാകേഷ് പറഞ്ഞു. രാഹുൽ ഗാന്ധിയെ നിരവധി തവണ കണ്ടിട്ടുണ്ട്.
അദ്ദേഹം തന്നെ കണ്ടപ്പോൾ സന്തോഷം പ്രകടിപ്പിച്ചിരുന്നുവെന്നും രാജേഷ് പറയുന്നു66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറ് വരെയാണ് രാഹുൽ യാത്ര നടത്തുക. മണിപ്പൂരിൽ നിന്നാണ് യാത്ര തുടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.