കോട്ടയം;മൂന്നിലവ് സഹകരണ ബാങ്കിലെ 25 വർഷത്തെ യുഡിഎഫ് ഭരണം അവസാനിപ്പിച്ച് എൽഡിഎഫ് പാനൽ, ഇന്ന് നടന്ന മൂന്നിലവ് സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് വർഷങ്ങളായുള്ള യുഡിഎഫിന്റെ ഭരണം എൽഡിഎഫ് അവസാനിപ്പിച്ചത്.
നിരവധി ആരോപണങ്ങളും കെടുകാര്യസ്ഥതകൾക്കും ഈ കഴിഞ്ഞ കാലയളവിൽ ബാങ്ക് സാക്ഷ്യം വഹിച്ചതായി സഹകാരികൾ പറഞ്ഞു.ഇടതുമുന്നണി നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണിക്ക് പതിനൊന്നിൽ എട്ടും നേടാനായി.സ്ഥാനാർഥികളായി ജോയ് ജോസഫ്.ഷീല സതീഷ് കുമാർ.ടി എൻ ശോഭന.എ വി ശാമുവേൽ.എം ആർ സതീഷ്.ഡാരീസ് സെബാസ്റ്റിയൻ.ടൈറ്റസ് ജേക്കബ്.ജസ്റ്റിൻ ജോസഫ് തുടനിയവരാണ് വിജയിച്ചത്.എന്നാൽ ഇരു മുന്നണികളെയും ഞെട്ടിച്ചുകൊണ്ട് ബാങ്ക് തിരഞ്ഞെടുപ്പിലെ മാൻ ഓഫ് ദി മാച്ചായി ദേശീയ ജനാധിപത്യ സ്ഥാനാർഥിയും ബിജെപി മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ ദിലീപ് കുമാർ ജയിച്ചു കയറി.
അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്നും ജനങ്ങൾ ഒപ്പമുണ്ടെന്നും ദിലീപ് പറഞ്ഞു.ഭാരതീയ ജനതാ പാർട്ടിക്ക് മൂന്നിലവിൽ ഉണ്ടായ വളർച്ചയാണ് തിരഞ്ഞെടുപ്പിലെ വിജയമെന്നും ദിലീപ് അവകാശപ്പെട്ടു.അതേസമയം ഭരണത്തിലെത്തിയ ഇടതുമുന്നണി സ്ഥാനാർത്ഥികൾ മൂന്നിലവ് ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി വിജയിച്ച സ്ഥാനാർത്ഥികൾക്ക് സ്വീകരണവും നൽകി,നിരവധി പ്രവർത്തകരും നേതാക്കളും പ്രകടനത്തിൽ പങ്കെടുത്തു.എൽഡിഎഫ് 8, യുഡിഎഫ് 2, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷിനില
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.