പാലാ :രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ ഗ്രാജുവേഷൻ സെറിമണിയും മെറിറ്റ് ഡേയും നടത്തി.
എം. എസ്. ഡബ്ലിയു, എം എച് ആർ എം, എം എസ് സി ബയോടെക്‌നോളേജി, എം. എസ്. സി. ഇലക്ട്രോണിക്സ്, എം എസ് സി കമ്പ്യൂട്ടർ സയൻസ്, എം കോം, എം എ ഇംഗ്ലീഷ് എന്നീ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ ഗ്രാജുവേഷൻ സെറിമണിയിൽ പങ്കെടുത്തു.അതോടൊപ്പം ബിരുദ ബിരുദാനന്തര കോഴ്സുകളിലെ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെയും, കോളേജ് തലത്തിൽ മികച്ച വിജയം നേടിയവരെയും, വിവിധ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു.
കോളേജ് മാനേജർ റവ ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ തോമസ് ചാഴിക്കാടൻ എം പി , മാണി സി കാപ്പൻ എം എൽ എ, എന്നിവർ അവാർഡ് ജേതാക്കളെ അനുമോദിച്ച് സംസാരിച്ചു.
രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്ട്രേറ്റിവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് റാങ്ക് ജേതാവ് മരിയ സിബി, കോളേജ് ചെയർമാൻ ആശിഷ് ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.